Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സഭയുടെ വളര്‍ച്ചയ്ക്കു വ്യത്യസ്ത ആശയങ്ങളുടെ സമന്വയം ആവശ്യം: മാര്‍ ആലഞ്ചേരി

Picture

കൊച്ചി: വ്യത്യസ്തമായ ആശയങ്ങളുടെ സമന്വയം സഭാവളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈശോസഭാംഗമായ ഫാ.സാമുവല്‍ റയാന്റെ നാളെയിലേക്ക് 'ഒരു നീള്‍ക്കാഴ്ച' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മം എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.

ഫാ.സാമുവല്‍ റയാന്‍ തന്റെ ചിന്തകള്‍കൊണ്ടും എഴുത്തുകൊണ്ടും സഭയ്ക്കും സമൂഹത്തിനും നല്കിയിട്ടുള്ള സംഭാവനകള്‍ വലുതാണ്. സനാതനമായ സത്യങ്ങള്‍ക്കായുള്ള അന്വേഷണമാണു ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

പ്രഫ.എം.കെ. സാനു പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രഫ.എം.തോമസ് മാത്യു പുസ്തകം പരിചയപ്പെടുത്തി. അപരന്റെ ജീവിതത്തില്‍ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ഓര്‍മപ്പെടുത്തലാണു പുസ്തകത്തിലൂടെ ഫാ.സാമുവല്‍ റയാന്‍ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആധ്യാത്മികതയുടെ വ്യത്യസ്തവഴികളിലേക്കുള്ള സാധ്യതയെ പുസ്തകം പരിശോധിക്കുന്നുണ്ട്. ഭാരതീയ സാഹചര്യത്തില്‍ ആധ്യാത്മികതയ്ക്കു സ്വീകാര്യമായ വ്യഖ്യാനത്തിനുള്ള ശ്രമം പുസ്തകത്തിലൂടെ സാധ്യമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓള്‍ഡ് ലീഡേഴ്‌സ് ഓഫ് ഐക്കഫ് മീറ്റ് (ഓളം) ജനറല്‍ കണ്‍വീനര്‍ ടോണി ഈപ്പന്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് സിറിയക് ജോസഫ്, ഈശോസഭ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോസഫ് കല്ലേപ്പള്ളില്‍, പബ്ലീഷിംഗ് കോ- ഓര്‍ഡിനേറ്റര്‍ പി.എം. ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ.സാമുവല്‍ റയാന്‍ മറുപടി പ്രസംഗം നടത്തി. പരസ്പരമുള്ള ആശയവിനിമയങ്ങളിലൂടെയും സ്വപ്നങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നതിലൂടെയും ജീവിതം ഹൃദ്യമായ അനുഭവമാക്കി മാറ്റണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഓള്‍ഡ് ലീഡേഴ്‌സ് ഓഫ് ഐക്കഫ് മീറ്റിന്റെ സ്ഥാപകാംഗമായ അന്തരിച്ച ജോര്‍ജ് തരകനെ പാസ്‌കല്‍ ജോസഫ് അനുസ്മരിച്ചു.

ഫാ.സാമുവല്‍ റയാന്റെ നവതി ആഘോഷങ്ങളോനുബന്ധിച്ചു ഐക്കഫ് മുന്‍കാല നേതാക്കളുടെ കൂട്ടായ്മയായ ഓള്‍ഡ് ലീഡേഴ്‌സ് ഓഫ് ഐക്കഫ് മീറ്റ് ആണു പുസ്തകം പ്രസിദ്ധീകരിച്ചത്. ഫാ.സെബാസ്റ്റ്യന്‍ പൈനാടത്താണു പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code