Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍   - ബിനോയി സ്റ്റീഫൻ കിഴക്കനടി, പി. ആർ. ഒ.

Picture

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 6 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.

ജൂണ്‍ 2, വെള്ളി വൈകുന്നേരം 6:00 ന് ഷിക്കാഗോ സെന്റ് തോമസ് രൂപതാ അധ്യക്ഷൻ മാര്‍ ജോയ് ആലപ്പാട്ട് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും. സേക്രഡ് ഹാര്‍ട്ട് യൂത്ത് ഗായകസംഘം തിരുനാൾ ഗാനങ്ങൾ ആലപിക്കും. മാര്‍. ജോയ് ആലപ്പാട്ട് പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. ഇതേ തുടര്‍ന്ന് മതബോധന ദിനം കുട്ടികളുടെ വിവിധ ഇനം വിനോദമത്സരങ്ങളോടെ ആരംഭിക്കും.

ജൂണ്‍ 3, ശനി വൈകുന്നേരം 5:00 ന് തുടങ്ങുന്ന പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, സേക്രഡ് ഹാര്‍ട്ട് ഫൊറോനായിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റവ. ഫാ. സജി പിണർക്കയിൽ, റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ എന്നിവര്‍ സഹകാര്‍മ്മികരുമാകുന്ന വിശുദ്ധ കുര്‍ബ്ബാനയില്‍, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാന ശുശ്രൂഷകള്‍ നയിക്കുന്നത്. റവ. ഫാ. സജി പിണർക്കയിൽ വചന സന്ദേശം നല്‍കും.

പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4:00 മുതല്‍ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനക്ക്, റവ. ഫാ. സജി പിണർക്കയിൽ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും, മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ടോമി ചെള്ളകണ്ടത്തിൽ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്യും. മോണ്‍. തോമസ് മുളവനാല്‍ വചനസന്ദേശം നല്‍കും. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണ്ണപകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് റെവ. ഫാ. ജോനസ് ചെറുനിലത്ത് നേത്യുത്വം നല്‍കുന്നതായിരിക്കും. തുടർന്ന് അടിമവയ്ക്കൽ, ലേലം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

ജൂൺ 5 തിങ്കളാഴ്ച, വൈകുന്നേരം 7.00 മണിക്ക് ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിൽ, ഇടവകയിലെ മരിച്ചവർക്ക് വേണ്ടിയുള്ള കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും.

മെൻ മിനിസ്ട്രിയുടെ നേത്ര്യുത്വത്തിൽ ഫൊറോനയിലെ കുടുംബാംഗങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുക്കര്‍മ്മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരുഹ്യദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, തിരുനാൾ കോർഡിനേറ്റർ സക്കറിയ ചേലക്കൽ, എക്സ്സിക്കൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ (ട്രസ്റ്റി കോഡിനേറ്റര്‍), ട്രസ്റ്റിമാരായ മാത്യു ഇടിയാലില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലത്ത്, ജിതിൻ ചെമ്മലക്കുഴി, സെക്രട്ടറി സുജ ഇത്തിത്തറ, ട്രഷറര്‍ സണ്ണി മുത്തോലത്ത്, പി. ആര്‍. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ ചേര്‍ന്ന് തിരുഹൃദയ ദൈവാലയത്തിലേക്ക് സാദരം ക്ഷണിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code