Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശ്രീനാരായണ ദേശീയ കൺവെൻഷനിൽ മന്ത്ര പ്രസിഡന്റിന് ആദരം   - രഞ്ജിത് ചന്ദ്രശേഖർ

Picture

ശ്രീനാരായണ ഗുരു സന്ദേശം ഉയർത്തി ഫെഡറേഷൻ ഓഫ് ശ്രീ നാരായണ ഗുരു അസ്സോസിയേഷന്റെ ന്യൂ യോർക് നാഷണൽ കൺവെൻഷനിൽ മന്ത്രയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ പങ്കെടുത്തു.അദ്ദേഹം നോർത്ത് അമേരിക്ക യിലെ മലയാളീ കുടുംബാംഗങ്ങളിൽ ഗുരു ദേവ ദർശനങ്ങളുടെ പ്രാധാന്യം ഈ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ സംസാരിച്ചു. ട്രസ്റ്റി ചെയർ ഡോ ചന്ദ്രോത് പുരുഷോത്തമൻ,മന്ത്ര പ്രസിഡന്റ്‌ ശ്രീ ശ്യാം ശങ്കറിനെ പൊന്നാട അണിയിച്ചു ആദരിച്ചു

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആപ്തവാക്യവും മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ദർശനവും എങ്ങനെ ആണ്‌ ഈ കാലഘട്ടത്തിൽ നോർത്ത് അമേരിക്കയുടെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിൽ മലയാളീ സമൂഹത്തിലൂടെ പരിവർത്തനം വരുത്തേണ്ടത് എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി

ശ്രീ സജീവ്കുമാർചേന്നാട്ടിന്റെ നേതൃത്വത്തിൽ ജൂലൈ 11 മുതൽ 14 വരെ നടക്കുന്ന കൺവെൻഷനിൽ സ്വാമി മുക്താനന്ദ യതി, ഡോ മോഹൻ ഗോപാൽ, എഴുത്തുകാരൻ ഷൌക്കത്ത്,ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ എന്നിവർ ആണ് മുഖ്യ അതിഥികൾ

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code