മല്ലപ്പള്ളി പാതിക്കാട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ശതോത്തര രജത ജൂബിലി സമാപനവും ആരംഭിച്ചു.
12ന് വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, 7.15ന് പ്രസംഗം, 8.30ന് ആശീര്‍വാദം. 13ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, 10.30ന് ആദ്യഫല ലേലം, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, 7.15ന് പ്രസംഗം, 8.30ന് ആശീര്‍വാദം. 14ന് വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 7ന് പ്രദക്ഷിണം, 7.45ന് പ്രസംഗം, 9ന് ആകാശദീപക്കാഴ്ച.
15ന് രാവിലെ പ്രഭാത നമസ്കാരം, 8.30ന് ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്. വൈകിട്ട് 3ന് ജൂബിലി സമാപന സ്വീകരണ റാലി, 4ന് ശതോത്തര രജത ജൂബിലി സമാപന സമ്മേളനം. സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. നിയമസഭാ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് മുഖ്യസന്ദേശം നല്‍കും. മാര്‍ത്തോമ്മാ സഭ കോട്ടയംകൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ് ഇടവക ഡയറക്ടറി പ്രകാശനം ചെയ്യും.
Comments