Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നത് തടയാൻ ടാസ്ക് ഫോഴ്സിനെ നിയോഗിക്കണമെന്നു ഖാർഗെയോട് ഐ ഓ സി

Picture

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നത് തടയാൻ ഒരു ടാസ്ക് ഫോഴ്സിനെ നിയോഗിക്കണമെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ വൈസ് ചെയർ ജോർജ് ഏബ്രഹാം ഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോട് അഭ്യർത്ഥിച്ചു . ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് കൂടുതൽ ആവശ്യമാണ്.

ഇക്കാര്യത്തിൽ സാങ്കേതികമായി വിദഗ്ധ ഉപദേശം നൽകാൻ ഇന്ത്യയിലും വിദേശത്തും ഒട്ടേറെപ്പേരുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലെയും പോലെ ഇന്ത്യയിലും പേപ്പർ ബാലറ്റ് കൊണ്ടുവരാൻ കോൺഗ്രസ് പാർട്ടി ഊർജിതമായ ശ്രമം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്തു 32 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഐ ഓ സി പ്രവർത്തകരുടെ അന്താരാഷ്ട്ര സമ്മേളനം വിളിച്ചു കൂട്ടണമെന്നും അദ്ദേഹം ഖാർഗെയോട് അഭ്യർത്ഥിച്ചു. പ്രവർത്തകരുടെ ആത്മവീര്യം ഉയർത്താനും ഭാവിയിൽ ആഗോള സ്വാധീനം വർധിപ്പിക്കാനും അത് സഹായിക്കും.

ഇതിനകം തന്നെ ഐഒസിക്ക് കേരള ചാപ്റ്ററുകൾ ഉള്ള യുഎസ്, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഒഐസിസി ചാപ്റ്ററുകൾ (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) ഏകപക്ഷീയമായി ആരംഭിക്കുന്ന കാര്യവും ചർച്ച ചെയ്‌തു. വിദേശികളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്ന ഗൾഫ് രാജ്യങ്ങൾക്കായി പ്രത്യേകം സ്ഥാപിച്ചതാണ് ഒഐസിസി. അവയ്ക്ക് വികസിത രാജ്യങ്ങളിൽ പ്രസക്തി ഇല്ല. ഇക്കാര്യം കൃത്യമായി പരിഹരിക്കാൻ എഐസിസി നിർദേശം നൽകണമെന്ന് എബ്രഹാം ആവശ്യപ്പെട്ടു.

ഐഒസിയുമായി ഫലപ്രദമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി എല്ലാ പിസിസിയിലും സ്ഥിരമായ സംവിധാനം ഏർപ്പെടുത്തണമെന്ന മറ്റൊരു നിർദേശവും ഉന്നയിച്ചു



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code