വൈക്കം വിജയലക്ഷ്മി വിവാഹിതയായി: ആശംസകളുമായി ഫൊക്കാന പ്രസിഡന്റ്
വൈക്കം: മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. ഒക്ടോബർ 22 തിങ്കളാഴ്ച കാലത്തു വൈക്കത്തെ മഹാദേവ ക്ഷേത്രത്തിൽ 10.50 നായിരുന്നു വിവാഹം. കലാകാരനും പാലാ സ്വദേശിയുമായ അനൂപ് ആണ് വരൻ. തനിക്കു കിട്ടിയ ലോട്ടറി യാണ് അനൂപ് എന്നാണ് വിജയലക്ഷ്മി മുൻപ് ഒരു അഭിമുഖത്തിൽ പ്രസ്താവിച്ചത്.
സംഗീത, സിനിമ രംഗത്തെ അനവധി പ്രശസ്തർ വിവാഹത്തിൽ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ പ്രതിനിധിയായി ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ വിവാഹത്തിന് പ്രധാന അതിഥിയായിരുന്നു. ഫൊക്കാന മുൻ പ്രസിഡന്റ് ശ്രീ ജി കെ പിള്ള റീജിയണൽ വൈസ് പ്രസിഡന്റ് രഞ്ജിത് നായർ സാമൂഹ്യ പ്രവർത്തക ശ്രീമതി പൊന്നു പിള്ള എന്നിവർ വിവാഹത്തിൽ പങ്കടുത്തു. വിജയ ലക്ഷ്മി ഫൊക്കാന യുടെ വിവിധ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
മാധവൻ നായർ വിജയലക്ഷ്മിക്കും അനൂപിനും വിവാഹമംഗളാശംസകൾ നേർന്നു.
അനിൽ ആറന്മുള (PRO)
Comments