Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേൾഡ് മലയാളി കൗൺസിലിന് അഭിമാനമായി ഫിലാഡെൽഫിയ പ്രൊവിൻസ് ഭാവന ദാനം

Picture

ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ യൂണിഫൈഡ് പ്രൊജക്റ്റ് ആയ "ഹോം ഫോർ ഹോംലെസ്സ്" പങ്കാളിയായി ഫിലാഡൽഫിയ പ്രൊവിൻസ് മാറിയത് അമേരിക്ക റീജിയൻ യൂനിഫൈഡ്‌ (ന്യൂ ജേഴ്‌സി കോര്പറേഷന്) അഭിമാനിക്കുവാൻ പറ്റിയ നിമിഷമായി.

ഗ്ലോബൽ വേൾഡ് മലയാളി കൗൺസിൽ യൂണിഫൈഡ്, നൂറു വീടുകൾ ഭാവനരഹിതർക്കു നൽകുന്നതിൽ പതിനൊന്നാമത്തെ വീടിന്റെ താക്കോൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഡോക്ടർ എം. എസ് സുനിലും സംയുക്തമായി കൈമാറി. പത്തു വീടുകളോളം ചിക്കാഗോ പ്രൊവിൻസ് നൽകി കഴിഞ്ഞു. ഡോക്ടർ എം. എസ് സുനിലുമായി ചേർന്നാണ് മിക്ക വീട് പണികളും പൂർത്തിയാകുന്നത്. ഇടുക്കിയിൽ ഉള്ള ഒരു സാധു കുടുംബമാണ് ഈ ഔദാര്യത്തിനു പാത്രമായത്.

പ്രൊവിൻസ് ചെയർമാൻ ജോസ് ആറ്റുപുറം, പ്രസിഡന്റ് ജോഫിലാഡൽഫിയ പ്രോവിന്സിന്റെ ർജ് നടവയൽ, ട്രഷറർ നൈനാൻ മത്തായി, ജോയിന്റ് ട്രഷറർ തോമസ്കുട്ടി വര്ഗീസ്, വൈസ് ചെയർ മറിയാമ്മ ജോർജ്, വിമൻസ് ഫോറം സെക്രട്ടറി ഷൈലാ രാജൻ, ജോസഫ് തോമസ്, ജനറൽ സെക്രട്ടറി സിബിച്ചൻ, ചെമ്പ്ലെയേൽ. അഡിഷണൽ സെക്രട്ടറി ലൂക്കോസ് വൈദ്യൻ, ലൈസാമ്മ ബെന്നി, യൂത്ത് കോഓർഡിനേറ്റർ ഡാൻ തോമസ്, എന്നിവർ ഉൾപ്പെടുന്ന പ്രൊവിൻസ് ഭാരവാഹികളുടെ കൂട്ടായ പ്രവർത്തനവും അമേരിക്ക റീജിയന്റെ പ്രചോദനവുമാണ് ഭാവനദാനത്തിനു കളം ഒരുക്കിയത്.

മുൻ ഗ്ലോബൽ വൈസ്റീ പ്രസിഡന്റും റീജിയൻ ചെയർമാനുമായ പി. സി. മാത്യു, പ്രസിഡന്റ് എൽദോ പീറ്റർ, ജനറൽ സെക്രട്ടറി കുരിയൻ സഖറിയ, ട്രഷറർ ഫിലിപ്പ് മാരേട്ട് അഡ്മിൻ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, ഉഷാ ജോർജ്, വൈസ് ചെയർസ് ആയ മാത്യു വന്ദനത്തു വയലിൽ, ശോശാമ്മ ആൻഡ്രൂസ്, അലക്സ് യോഹന്നാൻ, അഡ്വൈസറി ചെയർമാൻ ആൻഡ്രൂസ് കുന്നുപറമ്പിൽ എന്നിവർ ഒരു പ്രസ്താവനയിലൂടെ പ്രോവിന്സിന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങളെ അനുമോദിക്കുന്നതായി അറിയിച്ചു.

ഇത്തരം പ്രവർത്തനങ്ങളെ മലയാളി സമൂഹം അൽമാർത്ഥമായി പിന്തുണക്കുമെന്ന് അമേരിക്ക റീജിയനു നല്ല നല്ല പല പ്രോജെക്ടഹുകളും കാഴ്ച വെച്ച മുൻ റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ പ്രതികരിച്ചു. അമേരിക്ക റീജിയൻ പബ്ലിക് റിലേഷൻ ഓഫിസർ ജെയ്സി ജോർജ്, കൾച്ചറൽ ചെയർ എലിസബത്ത് റെഡിയാർ, എന്നിവരോടൊപ്പം ഗ്ലോബൽ ചെയർമാൻ ഡോക്ടർ രാജ് മോഹൻ പിളളിൽ, പ്രസിഡന്റ് ഡോക്ടർ പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി പ്രൊഫസർ കെ. പി. മാത്യു, വൈസ് ചെയർ ഡോക്ടർ ഡെയ്സി ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡോക്ടർ മിലിന്ദ് തോമസ്, വിമൻസ് ഫോറം ചെയർ അഡ്വ. സൂസൻ മാത്യു എന്നിവർ അനുമോദന സന്ദേശങ്ങൾ അയച്ചു.

പ്രൊജക്റ്റ് വിജയമാക്കിയതിൽ സഹകരിച്ച പ്രൊവിൻസ് അംഗങ്ങളെയും സ്പോന്സര്മാരെയും പ്രചോദനം നൽകിയ റീജിയൻ ഭാരവാഹികളെയും അനുമോദിക്കുകയും ഒപ്പം നന്ദി അറിയിക്കുകയും ചെയ്യുന്നതായി ചെയർമാനും റീജിയൻ ഓർഗനൈസഷൻ ഡെവലൊപ്മെൻറ് വൈസ് പ്രെസിഡന്റും കൂടിയായ ജോസ് ആറ്റുപുറം അറിയിച്ചു. കേരളത്തിൽ വീട് ദാനം ചെയ്യുവാൻ സന്മനസ്സോടെ ആഗ്രഹിക്കുന്നവർ അഥവാ സ്പോൺസർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ (സ്ഥലം ദാനം ചെയ്യുവാൻ താല്പര്യം ഉണ്ടെങ്കിലും) ശ്രീ പി. സി. മാത്യുവിനെയോ പ്രസിഡന്റ് എൽദോ പീറ്ററെയോ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. പി. മാത്യുവിനെയോ, ഫിലിപ്പ് മാരേട്ടിനെയോ വിളിക്കാവുന്നതാണ്.

ഇനിയും 89 വീടുകൾ ലഭിക്കുവാൻ പ്രാർത്ഥിക്കുന്ന സാധുക്കളുടെ പ്രാർത്ഥനക്കു ഫലമായി മാറുവാൻ ഈശ്വരൻ നല്ല ദാതാക്കളെ ഒരുക്കുമെന്ന് പ്രത്യാശിക്കുന്നതായി പ്രോജക്ടിന്റെ ഗ്ലോബൽ കോഓർഡിനേറ്റർ കൂടിയായ റീജിയൻ ചെയർമാൻ പി. സി. മാത്യു ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

പി. സി. മാത്യു +1 9729996877 എൽദോ പീറ്റർ +1 2817779216 പ്രൊഫ. കെ. പി. മാത്യു (കേരളം) +919544239932 ഫിലിപ്പ് മാരേട്ട് +1 9737154205

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code