Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേൾഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്ക റീജിയന്റെ പതിനാലാമതു ബൈനിയൽ കോൺഫറൻസ് വർണാഭമായി കൊണ്ടാടി   - സ്മിതാ സോണി, ഒർലാണ്ടോ

Picture

ഒർലാണ്ടോ: ലോകമെമ്പാടും പടർന്നു പന്തലിച്ചുകിടക്കുന്ന ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൌൺസിലിൻ്റെ ശക്തമായ റീജിയണുകളിൽ ഒന്നായ അമേരിക്ക റീജിയൻ്റെ പതിനാലാമത് ബൈനിയൽ കോൺഫറൻസ് ഒർലാണ്ടോയിലെ ഹിൽട്ടണിൽ വച്ച് ഏപ്രിൽ 5,6,7 തീയതികളിലായി നടത്തപ്പെട്ടു. അമേരിക്ക റീജിയൺ ചെയർമാൻ ശ്രീ. ചാക്കോ കോയിക്കലേത്തു, പ്രസിഡന്റ് ശ്രീ ജോൺസൺ തലച്ചെല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രെഷറർ സജി പുളിമൂട്ടിൽ എന്നിവർ ചുക്കാൻ പിടിച്ച കോൺഫെറെൻസിൻറ്റെ ആതിഥേയത്വം വഹിച്ചത് ഫ്ലോറിഡ പ്രൊവിൻസാണ്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ ഗോപാല പിള്ള, സെക്രട്ടറി ശ്രീ പിൻറ്റോ കണ്ണമ്പള്ളി എന്നിവരോടൊപ്പം റീജിയണൽ ഭാരവാഹികളും അമേരിക്കയിലെയും ക്യാനഡയിലെയും വിവിധ പ്രൊവിൻസുകളിലെ പ്രതിനിധികളും പങ്കെടുത്തു.

പ്രമുഖ സിനിമ സംവിധായകനും ഓസ്കാർ നോമിനേഷൻ നേടിയ ഫേസ് ഓഫ് ദി ഫെയ്‌സ്ലെസ്സ് മൂവി ഡയറക്ടറുമായ ശ്രീ ഷൈസൺ ഔസേഫ് മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് ശ്രീ ജോൺസൺ തലച്ചെല്ലൂർ അധ്യക്ഷത വഹിച്ചു. ശ്രീ ഷൈസൺ ഔസേഫ് തൻ്റെ ഉത്ഘാടനപ്രസംഗത്തിൽ വേൾഡ് മലയാളി കൌൺസിൽ ലോകമെബാടുമുള്ള മലയാളികളെ കൂട്ടിയോജിപ്പിച്ചുകൊണ്ടു നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകപരമാണെന്ന് അഭിപ്രായപ്പെട്ടു. പ്രകൃതി ക്ഷോഭത്തിന്റെയും മഹാമാരിയുടെയും സമയത്തിൽ ജന്മനാട്ടിൽ സഹായം എത്തിക്കാൻ പ്രവാസി സംഘടനകളുടെ മുൻനിരയിൽ വേൾഡ് മലയാളി കൌൺസിൽ ഉണ്ടായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. സെക്രട്ടറി ശ്രീ അനീഷ് ജെയിംസ് സ്വാഗതം ആശംസിച്ചു.

വിശിഷ്ടാതിഥിയോടൊപ്പം അമേരിക്ക റീജിയൺ ഭാരവാഹികളും ചേർന്ന് തിരി തെളിയിച്ചു ചടങ്ങിന് തുടക്കം കുറിച്ചു. അമേരിക്ക റീജിയൻറെ 2024- 2026 ലെപുതിയ കമ്മിറ്റിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗ്ലോബൽ ചെയർമാൻ ശ്രീ.ഗോപാലപിള്ള കാർമ്മികത്വം വഹിച്ചു. തുടർന്ന് ഗ്ലോബൽ സെക്രട്ടറി പിൻറ്റോ കണ്ണമ്പള്ളി ആശംസയർപ്പിച്ചു പ്രസിഡന്റ് വോളൻറ്ററി സർവീസ് അവാർഡിനെക്കുറിച്ചു വിശദീകരിച്ചു. വിശിഷ്ടാതിഥിയും അമേരിക്ക റീജിയൺ ഭാരവാഹികളും ഫ്ലോറിഡ പ്രൊവിൻസ് ചെയർമാനും പ്രസിഡന്റും ചേർന്ന് പ്രസിഡന്റ് വോളൻറ്ററി സർവീസ് അവാർഡ് ജേതാക്കൾക്കു സർട്ടിഫിക്കറ്റുകൾ കൈമാറി.

അനുഗ്രഹീത ഗായികയും കവയത്രിയും ഗാനരചയിതാവും മ്യൂസിക് ഡയറക്ടറുമായ ലിക്‌സി ചാക്കോയുടെ ഭാവാർദ്രമായ ഗാനസന്ധ്യ സദസിനെ കോരിത്തരിപ്പിച്ചു. നയന മനോഹരമായ ക്ലാസിക്കൽ നൃത്തങ്ങളും ചടുലമായ സിനിമാറ്റിക് നൃത്തങ്ങളും കോമഡി സ്‌കിറ്റും കവിതകളും ചേർത്തൊരുക്കിയ കലാസന്ധ്യ വേറിട്ട അനുഭവമായി. തുടർന്ന് ഒർലാണ്ടോയിലെ പ്രമുഖ ഡാൻസ് സ്കൂളുകളുടെ ഗുരുക്കന്മാരെ ആദരിച്ചു. ട്രൈഡന്റ്സ് ബാൻഡിന്റെ ലൈവ് മ്യൂസിക് കാണികളെ ത്രസിപ്പിച്ചു. അമേരിയ്ക്ക റീജിയൺ ട്രഷറർ ശ്രീ സജി ബി പുളിമൂട്ടിൽ കൃതജ്ഞത അർപ്പിച്ചു.

ഒർലാണ്ടോയിലെ മലയാളീ സമൂഹത്തിൻ്റെ ശക്തമായ പിന്തുണയോടൊപ്പം ഫോമായുടെ നാഷണൽ ട്രഷറർ ശ്രീ ബിജു തോണിക്കടവിൽ, ഫൊക്കാന വൈസ് പ്രസിഡന്റ് ശ്രീ ചാക്കോ കുര്യാൻ, ഫോമാ സൺഷൈൻ റീജിയൺ RVP ശ്രീ ചാക്കോച്ചൻ ജോസഫ്, ഓർമ്മ പ്രസിഡണ്ട് ആൻ്റണി സാബു. മാഡ് പ്രസിഡന്റ് ലിൻഡോ ജോളി എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

ഈ വർഷത്തെ ബൈനിയൽ കോൺഫറൻസ് അതി വിപുലമായ സജ്ജീകരണങ്ങളോടെ സംഘടിപ്പിച്ചു വിജയിപ്പിയ്ക്കാനായി അഹോരാത്രം പരിശ്രമിച്ച ഫ്ലോറിഡ പ്രൊവിൻസിൻ്റെ നേതൃത്വത്തെ അമേരിക്ക റീജിയൺ ഭാരവാഹികൾ മുക്തകണ്ഠം പ്രശംസിച്ചു. കോൺഫ്രൻസ് ചെയർമാൻ ശ്രീ. അശോക് മേനോൻ, കോ -ചെയർമാൻമാരായ രഞ്ജി ജോസഫ്, സോണി കണ്ണോട്ടുതറ (ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡന്റ്), പി.ആർ. .ഒ Dr. അനൂപ് പുളിക്കൽ എന്നിവരോടൊപ്പം ഫ്ളോറിഡ പ്രൊവിൻസ് ചെയർമാൻ മാത്യു തോമസ്, സെക്രട്ടറി തോമസ് ദാനിയേൽ, ട്രെഷറർ സന്തോഷ് തോമസ്, വൈസ് ചെയർമാൻ സ്‌കറിയാ കല്ലറക്കൽ, വൈസ് പ്രസിഡന്റ് റെജിമോൻ ആൻ്റണി, ജോയിൻറ് ട്രെഷറർ ബിജു തോമസ്, വിമൻസ് ഫോറം ചെയർ റോഷ്‌നി ക്രിസ്നോയൽ, കൾച്ചറൽ ഫോറം ചെയർ അലക്സ് യോഹന്നാൻ, ആലീസ് മാഞ്ചേരി, സ്മിതാ സോണി എന്നിവരുടെനേതൃത്വത്തിലുള്ള കമ്മിറ്റികളാണ് കോൺഫെറൻസിന്റെ സുഗമമായ നടത്തിപ്പിന് സഹായിച്ചത്.

കോൺഫറൻസിൻ്റെ നടത്തിപ്പിനായി നിർലോഭം സഹകരിച്ച എല്ലാ സ്പോൺസേഴ്സിനും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തപ്പെട്ട ഈ കോൺഫറൻസിൽ നിന്നും സമാഹരിച്ച ഫണ്ടിൽ നിന്നും മിച്ചം വരുന്ന തുക ഫ്ലോറിഡ പ്രൊവിൻസിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നു അമേരിയ്ക്ക റീജിയൺ സെക്രട്ടറി ശ്രീ അനീഷ് ജെയിംസ് അറിയിച്ചു.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code