Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി എഫ് ഡബ്ല്യൂ പ്രൊവിന്‍സ് റിപ്പബ്ലിക്ക് ഡേ ഫാമിലി നൈറ്റ് നടത്തി

Picture

ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂണിഫിഡിന്റെ ശാഖയായ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് റിപ്പബ്ലിക്ക് ഡേ അനുസ്മരണത്തോടൊപ്പം എല്ലാ വര്‍ഷത്തെ പോലെ വാര്‍ഷീക ഫാമിലി നൈറ്റ് മീറ്റ് നടത്തി.

പ്രസിഡന്റ് ജോര്‍ജ് വര്ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകം സ്വാഗത പ്രസംഗം നടത്തി. ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷ്‌ക്കുവാന്‍ ഓരോ പൗരനും ധാര്‍മികമായ കടമയുണ്ടെന്നും പ്രത്യകിച്ചും മലയാളികള്‍ ആ വികാരം ഉള്‍കൊള്ളുന്നവരാണെന്നും വര്‍ഗീസ് കയ്യാലക്കകം പറഞ്ഞു.വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ സില്‍വര്‍ ലൈന്‍ പ്രൊജക്റ്റ് ആയ 'ഹോം ഫോര്‍ ഹോംലെസ്സ്' (ചിക്കാഗോ പ്രൊവിന്‍സ് തുടങ്ങിവെച്ചത്) ഡി. എഫ്. ഡബ്ല്യൂ പങ്കാളികളാകുമെന്നുവര്ഗീസ് പറഞ്ഞു.

നിശബ്ദ പ്രാര്‍ത്ഥനയോടെ തുടങ്ങിയ ചടങ്ങില്‍ ഇന്ത്യന്‍ ദേശീയ ഗാനവും അമേരിക്കന്‍ ദേശീയ ഗാനവും സുബി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ആലപിച്ചു.

വീടില്ലാത്തവരും, സഹായം ആവശ്യമുള്ളവരും ദൈവത്തോട് നിരന്തരമായി പ്രാര്‍ത്ഥിക്കുമ്പോള്‍, അവരുടെ പ്രാര്‍ത്ഥനക്കു ദൈവം മറുപടി നല്കുവാനാഗ്രഹിക്കുന്നു എന്നും, ആ മറുപടി ഒരു പരിധി വരെ നമ്മിലൂടെ ആകുവാനും ദൈവം ആഗ്രഹിക്കുന്നു എന്നും ആയതിനാല്‍ നന്മ ചെയ്യുവാന്‍ അവസരം ഉള്ളപ്പോള്‍ ഒത്തൊരുമയോടെ ചെയ്യണമെന്നും അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു പറഞ്ഞു. ഡി. എഫ്. ഡബ്ല്യൂ. പ്രോവിന്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ റീജിയന്‍ നേതാക്കള്‍ സംതൃപ്തരാണെന്നും പി. സി. മാത്യു പറഞ്ഞു.

പ്രെസിഡന്റ് ജോര്‍ജ് വര്ഗീസ് പ്രോവിന്‌സിന്റെ ഒരു വര്ഷത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ചുരുക്കമായി പറയുകയും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു. ജനറല്‍ സെക്രട്ടറി മഹേഷ് പിള്ള റിപ്പോര്‍ട്ട് വായിച്ചു. കേരളത്തില്‍ സാധുക്കള്‍ക്കു പുതപ്പു നല്‍കുന്ന പദ്ധതിയില്‍ ഡോക്ടര്‍ എം എസ് സുനിലുമായി ചേര്‍ന്ന് സാമ്പത്തീക സഹായം നല്‍കിയതും, പണിതീരാതിരുന്ന ഒരു വീടിന് വേണ്ട സഹായം നല്‍കിയതും, മൂത്രപ്പുര ഇല്ലാതിരുന്ന ഒരു സ്‌കൂളിന് അത് പണിയുവാന്‍ സഹായം നല്‍കിയതും, ഒരു വീട് നല്‍കുവാനുള്ള തുടക്ക സാമ്പത്തീക സഹായം നല്‍കിയതും, ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ഫീസ് അടക്കുവാനുള്ള സഹായം നല്‍കിയതും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിധത്തില്‍ ഓണം ആഘോഷിക്കുവാന്‍ കഴിഞ്ഞതും സംതൃപ്തി നല്‍കുന്നു പ്രസിഡന്റ് ജോര്‍ജ് വര്ഗീസ് പറഞ്ഞു.

റിപ്പബ്ലിക്ക് ഡേ മെസ്സേജ് വിശിഷ്ട അതിഥി സാംതോമസ് നല്‍കി. ഭാരതത്തിന്റെ നേട്ടങ്ങളെ ധപറ്റിഅദ്ദേഹം മനോഹരമായപ്രസംഗം തന്നെ നടത്തി. സ്വാതന്ത്ര്യത്തിനായി നമ്മുടെ സമര സേനാനികളെ നാം സ്മരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വിട പറഞ്ഞ ഡബ്ല്യൂ. എം. സി മുന്‍ ഡാളസ് പ്രൊവിന്‍സ് ചെയര്‍മാനായിരുന്ന ഫിലിപ്പ് സാമുവേലിന്റെ വിയോഗത്തില്‍ യോഗം മൗന പ്രാര്‍ത്ഥന നടത്തുകയും അനുശോചന സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഒരു നല്ല സുഹൃത്തും അനീതി കണ്ടാല്‍ മുഖം നിക്കാതെ പ്രതികരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളും ഡാളസ് സമൂഹത്തില്‍ നല്ല മാതൃക കാട്ടിയ മലയാളി ആയിരുന്നുഫിലിപ്പ് സാമുവേല്‍ എന്ന് റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു പറഞ്ഞു, ജോര്‍ജ് വര്ഗീസ് (ബാബു), ജിമ്മി കുളങ്ങര, ജെയ്‌സി ജോര്‍ജ് എന്നിവര്‍ അനുശോചന പ്രസംഗം നടത്തി. ദുഃഖാചരണ ഭാഗമായി സദസ് ഒരു മിനിറ്റ് മൗനം ആചരിച്ചു.

റീജിയന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ജെയ്‌സി ജോര്‍ജ്, യോഗം നിയന്ത്രിക്കുകയും വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂനിഫൈഡ് ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്കു എന്നും ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് കൂടെയുണ്ടാവുമെന്നും പറഞ്ഞു. ഒരു മുന്‍ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥ കൂടിയായ ജെയ്‌സി തന്റെ സ്വാതന്ത്ര്യ ദിന ഓര്‍മ്മകള്‍ പങ്കുവെച്ചു.

എല്ലാവര്‍ഷവും കൂടിവരുമ്പോള്‍ കളിക്കുന്ന 'വൈറ്റ് എലിഫന്റ് ഗെയിം' കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രസകരമായ അനുഭമായി.റീജിയന്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍ എലിസബത്ത് റെഡിയാര്‍, പരിപാടിക്ക് ആതിഥേയത്വം അരുളിയതോടൊപ്പം നന്ദി പ്രസംഗവും നടത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code