കാര്‍ത്തികപ്പള്ളി: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വി.മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
18ന് 10ന് ധ്യാനം, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന. 20ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8.15ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 7ന് റാസ, ആശീര്‍വാദം, ആകാശദീപക്കാഴ്ച. 21ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല് കുര്‍ബ്ബാന, പ്രദക്ഷിണം, കൊടിയിറക്ക്, ആശീര്‍വാദം, 10.30ന് സ്കോളര്‍ഷിപ്പും ചികിത്സാ സഹായ വിതരണവും, കൈമുത്ത്, വെച്ചൂട്ട് എന്നിവ നടക്കും.
വികാരി ഫാ. പ്രസാദ് മാത്യു, ട്രസ്റി തോമസ് ഡാനിയേല്‍ കൈപ്പള്ളില്‍, സെക്രട്ടറി പി.റ്റി.ജി. പണിക്കര്‍, പെരുന്നാള്‍ കണ്‍വീനര്‍ ബാബു ബേബി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
Comments