Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിഷു ആഘോഷങ്ങൾക്ക് ഒരുങ്ങി ഷിക്കാഗോ ഗീതാ മണ്ഡലം   - ജയ് ചന്ദ്രന്‍

Picture

ലോക ഹൈന്ദവ സമാജത്തിന്റെ നേര്കാഴ്ച്ചയായ ചിക്കാഗോ ഗീതാമണ്ഡലം വിഷു പൂജയും ആഘോഷങ്ങളും ഏപ്രിൽ 13ന് ശനിയാഴച രാവിലെ പത്തു മണി മുതൽ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് ആഘോഷിക്കുന്നു . വിഷുക്കണി കണ്ട്, പടക്കം പൊട്ടിച്ച്, വിഷു കൈനീട്ടം വാങ്ങി, വിഷു സദ്യ കഴിച്ച് പരമ്പരാഗതമായ രീതിയിൽ വിഷു ആഘോഷിക്കുവാൻ എല്ലാ മലയാളികളെയും, ഗീതാമണ്ഡലം തറവാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.

‘ഏത് ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും, ഏത് യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും, മനസില്‍ ഗ്രാമത്തിന്റെ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും ഉണ്ടാകട്ടെ’ എന്നാണ് മഹാകവി വൈലോപ്പിള്ളി ഓര്‍മിപ്പിച്ചത്. കണികാണണം, ദിവസവും കണി പ്രധാനം, അതാണ് അന്നത്തെ ജീവിതത്തിലെ നേട്ടവും നഷ്ടവും നിര്‍ണയിക്കുന്നത്. സൂര്യന്‍, പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നു നീങ്ങുന്ന ജ്യോതിഷപരമായ പുതിയ വർഷത്തിൽ, വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളോടെ, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ പ്രതീകമായ പൊൻകണി ഒരുക്കി പ്രതീക്ഷയുടെ നാം കാത്തിരിക്കുന്നു.

കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. ഓരോ ഹൈന്ദവ വിശ്വാസിക്കും വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദി കുറിക്കുന്ന ദിനങ്ങൾകൂടിയാണ് .അതുകൊണ്ട് തന്നെ ജീവിതചൂടില്‍ നാം ഉരുകിയൊലിക്കുമ്പോഴും, നല്ല നാളേക്കുള്ള സ്വപ്നം വിതയ്ക്കാന്‍ ഓരോ വിഷുവും നമ്മെ പ്രേരിപ്പിക്കുന്നു. ഈ വർഷവും മാലപ്പടക്കങ്ങളും പൂത്തിരിയും മത്താപ്പും കൊച്ച് അമിട്ടുകളുമായി നമ്മുക്ക് ഗീതാമണ്ഡലം തറവാട്ടിൽ വിഷു ആഘോഷിക്കാം. എല്ലാവരെയും ഗീതാമണ്ഡലത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : ജയ് ചന്ദ്രൻ - 847-361-7653 ബൈജു മേനോൻ - 847-749-7444 ആനന്ദ് പ്രഭാകർ - 847-716-0599

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code