Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശ്വാസകൈമാറ്റത്തിനു നല്ല കുടുംബാന്തരീക്ഷം വേണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

Picture

പാലാ:നല്ല കുടുംബാന്തരീക്ഷത്തില്‍ മാത്രമേ നവസുവിശേഷവത്കരണവും വിശ്വാസകൈമാറ്റവും നടക്കൂവെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത ഒരുക്കുന്ന ഗ്രാന്‍ഡ് മിഷന്‍ ളാലം പുത്തന്‍പള്ളിയി ല്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.   

സഭയുടെ വിശ്വാസസത്യങ്ങളും പ്രബോധനങ്ങളും നിരന്തരമായ ശ്രവണത്തിനും സ്വീകരണത്തിനും കാരണമാകുമ്പോള്‍ ദൈവജനം സുവിശേഷവത്കരിക്കപ്പെടുകയാണ്. വിശ്വസിച്ചാല്‍ നീ ദൈവ മഹത്വം കാണും എന്ന് ഈശോ മര്‍ത്തായോടു പറഞ്ഞത് ഈ ദിവസങ്ങളില്‍ രൂപത മുഴുവന്‍ പ്രതിധ്വനിക്കുകയാണ്. ദൈവഭാഷ പരിചയമുള്ളതും ദൈവവിചാരം കൈമുതലുള്ളതുമായ പ്രത്യാശാഭരിതമായ ഒരു ജനസമൂഹത്തെ വാര്‍ത്തെടുക്കാനാണു ഗ്രാന്‍ഡ് മിഷന്‍ ലക്ഷ്യമിടുന്നത്.   

നിരന്തരമായ വചനശ്രവണത്തിലൂടെയാണു സഭ യുവത്വം നിലനിര്‍ത്തുന്നതും ദൈവമഹത്വം അനുഭവിച്ചറിയുന്നതുമെന്ന് മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു. രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 151 അംഗ ഗ്രാന്‍ഡ് മിഷന്‍ ടീം 15 ഗ്രൂപ്പുകളായി 15 ഇടവകകളില്‍ ഇന്നലെ വചനപ്രഘോഷണം നടത്തി. ഗ്രാന്‍ഡ്മിഷന്‍ ടീമിനൊപ്പം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ളാലം പുത്തന്‍പള്ളി, ളാലം പഴയ പള്ളി, കിഴതടിയൂര്‍, മുണ്ടാങ്കല്‍, മൂന്നാനി എന്നീ ഇടവകകളിലും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കവീക്കുന്ന്, ഇളംതോട്ടം, അന്തീനാട്, കരൂര്‍, ചിറ്റാര്‍, കുടക്കച്ചിറ എന്നീ ഇടവകകളിലും മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അരുണാപുരം, കുരുവിനാല്‍, മേവട, മീനച്ചില്‍ എന്നീ ഇടവകകളിലും വചനസന്ദേശം നല്‍കി.

ഇന്നലെ 15 ഇടവകകളിലായി 15,000 വിശ്വാസികള്‍ ഗ്രാന്‍ഡ് മിഷനില്‍ പങ്കെടുത്തു. 17 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി ഒമ്പതു വരെയാണു ഗ്രാന്‍ഡ് മിഷന്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code