ഫിലാഡല്‍ഫിയ: വിശ്വാസപരിശീലന ക്ലാസുകളിലൂടെ കുട്ടികള്‍ ഒരു വര്‍ഷം മുഴുവന്‍ ഹൃദിസ്ഥമാക്കിയ ബൈബിളിലെ പ്രധാനപ്പെട്ട ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, കൊച്ചുകൊച്ചു പ്രാര്‍ത്ഥനകളും, വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളും ആക്ഷന്‍ സോംഗ്, ഭക്തിഗാനം, സ്‌കിറ്റ്, ആനിമേഷന്‍ വീഡിയോ, നൃത്തം തുടങ്ങിയ വിവിധ കലാമാധ്യമങ്ങളിലൂടെ രസകരമായി അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് വീണുകിട്ടുന്ന അവസരമാണല്ലോ സ്‌കൂള്‍ വാര്‍ഷികവും, ടാലന്റ് ഷോയും.
'വിശ്വാസം പ്രവര്‍ത്തിയിലൂടെ' എന്ന സന്ദേശവുമായി കുട്ടികള്‍ അവരുടെ നൈസര്‍ഗിക കലാവാസനകള്‍ വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ വിവിധ കലാരൂപങ്ങളായി സ്റ്റേജില്‍ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. മെയ് 4 ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരമണിമുതല്‍ അരങ്ങേറിയ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ വിശ്വാസപരിശീലന സ്‌കൂള്‍ വാര്‍ഷികവും, സി.സി.ഡി. കുട്ടികളുടെ ടാലന്റ് ഷോയും വര്‍ണാഭമായി.
ചെറുപ്രായത്തില്‍ ക്ലാസ്മുറിയില്‍നിന്നും കുട്ടികള്‍ക്ക് ലഭിച്ച വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും വൈവിധ്യമാര്‍ സ്റ്റേജ് പരിപാടികളിലൂടെ അവതരിപ്പിച്ച് എങ്ങനെ കാണികളായ മാതാപിതാക്കളെയും, മതാധ്യാപകരെയും ത്രില്ലടിപ്പിക്കാം എന്നതായിരുന്നു പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 230 ല്‍ പരം കുട്ടികളുടെ മനസില്‍.
ശനിയാഴ്ച്ച വൈകുന്നേരേം 5:30 ന് കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പാരീഷ് സെക്ര'റി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി. ടി. എ. പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, റവ. സി. അല്‍ഫോന്‍സ്, ചെറുപുഷ്പ മിഷന്‍ ലീഗ് പ്രസിഡന്റ് ലില്ലി ചാക്കോ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ്, മതാധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ സാക്ഷിയാക്കി ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ഭദ്രദീപം തെളിച്ച് സി.സി.ഡി. വാര്‍ഷികാഘോഷങ്ങളും, ടാലന്റ് നൈറ്റും ഉത്ഘാടനം ചെയ്തു. ഫാ. ദാനവേലില്‍ മുഖ്യപ്രഭാഷണവും, ജേക്കബ് ചാക്കോ ആശംസയുമര്‍പ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ് ആമുഖ പ്രസംഗത്തിലൂടെ എല്ലാവരേയും സ്വാഗതം ചെയ്തു.
ജുവാന ജോമോന്റെ പ്രാര്‍ത്ഥനയോടെയും, ഗ്ലോറിയാ സന്തോഷ്, അനിതാ അലക്‌സ്, താരാ ജോസഫ്, ഗ്രെയിസ് ജോസഫ്, ജെസെല്‍ മത്തായി എന്നിവരുടെ വിശേഷാല്‍ സമൂഹനൃത്തത്തോടെയും ആരംഭിച്ച സി.സി.ഡി. നൈറ്റില്‍ പ്രീകെ മുതല്‍ പന്ത്രണ്ടുവരെ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ വ്യ്തസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു. പ്രീ കെ കുട്ടികളുടെ ആക്ഷന്‍ സോങ്ങ് മുതല്‍ പന്ത്രണ്ടാം ക്ലാസിന്റെ സമൂഹനൃത്തവും, മതാധ്യാപകരുടെ കൃതഞ്ജതാഗാനവും ശ്രദ്ധേയമായി.
എയ്ഡന്‍ ബിനു, ജോഹാന്‍ പൂവത്തുങ്കല്‍, എമിലിന്‍ ജയിംസ്, ജോയല്‍ സോബിന്‍, വിന്‍സന്റ് ഐസക്ക് എന്നിവരുടെ സമാപന കൃതഞ്ജതാ ഗാനത്തോടെ സി.സി.ഡി നൈറ്റിന് തിരശീല വീണു.
ബൈബിള്‍ സ്‌പെല്ലിങ്ങ് ബീ ചാമ്പ്യന്‍ ലിലി ചാക്കോ, റണ്ണര്‍ അപ് ആയ ജോസ്‌ലിന്‍ ജോസഫ് എിവര്‍ക്ക് മതാധ്യാപകരായ ഡോ. ബിന്ദു, ഡോ. ബ്ലെസി മെതിക്കളം എന്നിവര്‍ സ്‌പോസര്‍ ചെയ്ത കാഷ് അവാര്‍ഡും, അംഗീകാര സര്‍ട്ടിഫിക്കറ്റും മതബോധനസ്‌കൂള്‍ മുന്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി നല്‍കി.
രൂപതാതലത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ ഇടവകയില്‍നിന്നും ഫൈനലിലെത്തിയ ആസ്മി തോമസ്, ബീനാ ബിജു, ജൊ നിഖില്‍, ജിന്‍സി ജോ, ജോസ്‌ലിന്‍ സോജന്‍, റബേക്കാ ജോസഫ്, ജറമിയ ജോസഫ് എിവരെ ഫാ. ദാനവേലില്‍ പ്രശംസാ സര്‍'ിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.
എബിന്‍ സെബാസ്റ്റ്യന്‍ ശബ്ദവെളിച്ചനിയന്ത്രണ, സാങ്കേതിക സഹായവും, ജോസ് തോമസ് ഫോ'ോഗ്രഫിയും നിര്‍വഹിച്ചു. ജയ്ക് ബെി, ജാനറ്റ് ജയിംസ്, ഗ്ലോറിയാ സന്തോഷ് എിവര്‍ എം. സി. മാരായി.
ഹോസ്പിറ്റാലിറ്റി ടീം ജോയി കരുമത്തി, ജോജോ ജോസഫ് എന്നിവരുടെ മേല്‍നോ'ത്തില്‍ സെ. വിന്‍സന്റ് ഡി പോള്‍, പി.ടി.എ. ഭാരവാഹികള്‍ ഭക്ഷണം തയാറാക്കുതിലും, സ്റ്റേജ് ക്രമീകരണങ്ങള്‍ക്കും സഹായകമായി. ഷീബാ സോണി, ബിന്ദു വെള്ളാറ, ഹെലന്‍ ഐസക്ക്, ലെവിന്‍ സോണി, ആര മൈക്കിള്‍ എന്നിവരുടെ സഹായത്തോടെ മതാധ്യാപിക ജയിന്‍ സന്തോഷ് പരിപാടികള്‍ സമയബന്ധിതമായി കോര്‍ഡിനേറ്റു ചെയ്തു.
ഫോേട്ടാ: ജോസ് തോമസ്
Comments