റാന്നി സെന്റ് തോമസ് അരമനയില്‍ സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 201314 അദ്ധ്യായ വര്‍ഷത്തില്‍ 8 മുതല്‍ 12 വരെ ക്ളാസുകളില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാംപും പ്രാര്ത്ഥാദിനവും നടന്നു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. പെണ്‍കുട്ടികള്‍ക്കുവേണ്ടി ഡോ. സൂസന് പി. ജോണും ആണ്കുട്ടികള്ക്കുവേണ്ടി ബ്രദര്‍ അജി വര്‍ഗീസ് ബത്തേരിയും ക്ളാസെടുത്തു.
ഭദ്രാസന ആഭ്യന്തര സുവിശേഷ സംഘത്തിന്റെ ഭാഗമായ സെന്റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രാര്‍ത്ഥനാദിനത്തിന് നേതൃത്വം നല്കി. ക്യാംപില്‍ പങ്കെടുത്ത 225 കുട്ടികള്‍ക്ക് ബുക്കും പേനയും വിതരണം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്, ഫാ. ഗീവര്‍ഗീസ് കാഞ്ഞിക്കാവില്‍, സണ്ഡേസ്കൂള് ഭദ്രാസന ഡയറക്ടര്‍ ഒ.എം. ഫിലിപ്പോസ്, സെക്രട്ടറി ജോസ് കെ.ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Comments