സെപ്റ്റംബർ 16ാം തീയതി സൗത് ഫോർസിത് ഹൈസ്കൂളിൽ വെച്ച് അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ 'അമ്മ'ഒരുമയൊടെ , സന്തോഷത്തോടെ ഓണം ആഘോഷിക്കുകയുണ്ടായി . തിങ്ങി നിറഞ്ഞ ജനാവലികൾക്കിടയിലൂടെ സുസ്മേര വദനനായി കടന്നു വന്ന മഹാബലിയെ കൊട്ടും കുരവയും ആർപ്പു വിളികളുമായി കയ്യിൽ പൂത്താലമേന്തിയ തരുണീമണികൾ സ്വീകരിച്ചു.
വിവിധ വർണ്ണങ്ങളാൽ അലംകൃതമായ പൂക്കളവും മഹാബലിയുടെ വരവേല്പിന് മാറ്റുകൂട്ടി. ചെണ്ടമേളങ്ങൾക്കും ആർപ്പുവിളികൾക്കുമൊപ്പം ചുവടുവെച്ചുകൊണ്ട് താലപ്പൊടിയുടെ അകമ്പടിയോടെ മുമ്പോട്ട് നീങ്ങിയ മഹാബലിയും, 8'പൊക്കത്തിൽ രാജകീയ പ്രൗഢിയോടെ , നിറഞ്ഞ മനസ്സോടെ , ഓരോരുത്തരേയും വീക്ഷിച്ചുകൊണ്ട് അചഞ്ചലനായി നൽക്കുന്ന മറ്റൊരു മഹാബലിയുടെ രൂപവും കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ചയായിരുന്നു.ഇതിനോടനുബന്ധിച്ചു നടത്തിയ വിഭവ സമർദ്ധമായ ഓണസദൃയും എടുത്തു പറയാതിരിക്കാനാവില്ല.
ഓണ സദൃക്കുശേഷം താളലയത്തോടെ ചുവടകൾവെച്ച് മനസ്സു നിറഞ്ഞാടിയ മെഗാതിരുവാതിരയും പഴയകാല ഓണത്തിന്റെ ഓർമ്മകളെ തൊട്ടുണർത്തി.തുടർന്നു നടന്ന സമ്മേളനത്തിലും കലാ പരിപാടികളിലും മുഖൃ അതിഥിയായി Madan Kumar Ghildiyal ( Acting Consul General in CGI ) ,guest of honor Kevin Thomas (New York State Senator)Alfred John (Forsyth County Commissioner) Curt Thompson,(Former Georgia Senator) ,Thomas T Oommen,Dominic Chackonal (RVP Foma)എന്നിവരും സ്പെഷൃൽ ഗസ്റ്റായി "പാടും പാതിരി " എന്ന പേരിൽ അറിയപ്പെടുന്ന,കർണാട്ടിക് മ്യൂസിക്കിൽ പ്രഗൽഭനായ fr.Dr. പോൾ പൂവത്തിങ്കലും എത്തിയിരുന്നു.
അമ്മ പ്രസിഡന്റ് ജയിംസ് ജോയി കല്ലറകാണിയിൽ പ്രധാന അതിഥികൾക്കും സന്നിഹിതരായ ഓരോ അംഗങ്ങൾക്കും സ്വാഗതമോതുകയും അതോടൊപ്പം തന്നെ ഓണത്തെക്കുറിച്ചും അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രൗഢ ഗംഭീരമായ ഒരു പ്രസംഗവും നടത്തുകയുണ്ടായി .
തുടർന്ന് അതി മനോഹരങ്ങളായ നൃത്തങ്ങൾ , ചെണ്ടമേളം , സമൂഹ ഗാനം, ട്രിക്സ് ആൻഡ് കിക്സ്, എന്നീ കലാപരിപാടി കൾ അരങ്ങേറുകയും , അതോടൊപ്പം തന്നെ സംഗീത ലോകത്തിന് മറക്കാനാകാത്ത ജോൺസൺ മാസ്റ്ററെ അനുസ്മരിക്കുകയും ചെയ്യുകയുണ്ടായി. റോഷേൽ മെറാൻഡസ് ഈ ഓണാഘോഷത്തിൽ പങ്കുകൊണ്ട ഓരോവൃക്തികൾക്കും നന്ദി പറഞ്ഞു.
Comments