ചാത്തന്നൂര്‍: മതസാഹോദര്യം വിളിച്ചറിയിക്കുന്ന വരിഞ്ഞവിള പള്ളിപ്പെരുന്നാളിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റി.
സെപ്റ്റംബര്‍ 1 മുതല്‍ ദിവസവും രാവിലെ 7.45ന് പ്രഭാത പ്രാര്‍ത്ഥന, 8.45ന് വിശുദ്ധ കുര്‍ബ്ബാന. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, സഖറിയാസ് മാര്‍ അന്തോണിയോസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.
സെപ്റ്റംബര്‍ എട്ടിന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 10ന് പ്രദക്ഷിണം, വൈകിട്ട് നാലിന് കൊടിയിറക്ക് എന്നിവ നടക്കും.
Comments