Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വയോധികർ നല്ല നാളെയുടെ കൂട്ടു വേലക്കാർ, റെവ. സി ജോസഫ്   - ബാബു പി സൈമൺ

Picture

ഡാളസ്: ക്രൈസ്തവ വിശ്വാസത്തിൻറെ യും, ധാർമികതയുടെയും അടിത്തറയിൽ നിന്നുകൊണ്ട് വരും തലമുറകൾക്ക് ദൈവീക ഉപദേശങ്ങൾ പകർന്നു കൊടുത്തു നല്ല നാളെകളെ സൃഷ്ടിക്കുന്നവർ ആയിരിക്കണം ഇന്നത്തെ വയോധികർ എന്ന്, മർത്തോമ സഭയിലെ മുതിർന്ന പട്ടക്കാരനും പ്രസിദ്ധ പ്രാസംഗികനും ആയ റെവ. ചെറിയാൻ ജോസഫ്.

സെപ്റ്റംബർ 16ന് സെന്റ് പോൾ മാർത്തോമ ചർച്ച്, മുതിർന്ന പൗരന്മാർക്കായി പ്രത്യേകം ക്രമീകരിച്ച വിശുദ്ധ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിൽ ആയിരുന്നു അച്ഛൻ ഇപ്രകാരം അഭിപ്രായപ്പെട്ടത് . അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയതായിരുന്നു ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ചർച്ച് മുൻ വികാരിയായിരുന്ന സി. ജോസഫ് അച്ചൻ.

മുതിർന്ന തലമുറകളുടെ ആലോചനകളും, ഉപദേശങ്ങളും, യുവജനങ്ങൾ ദൈവവചനം പോലെ ആദരണീയമായ കരുതണമെന്നും. സാധ്യതകൾ അസ്തമിച്ചു എന്ന് കരുതുമ്പോൾ ഉദിച്ചുയരുന്ന സൂര്യനെ പോലെയും, മേഘങ്ങളെയും മഴയേയും തൃണവൽഗണിച്ചുകൊണ്ട് പറന്നുയരുന്ന കഴുകനെപോലെയും, ആയിരിക്കണം വയോധികർ എന്ന് അച്ഛൻ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.

രാവിലെ 10 മണിക്ക് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് സി. ജോസഫ് അച്ചൻ മുഖ്യകാർമികത്വം വഹിച്ചു. സെൻറ് പോൾസ് മാർത്തോമ ചർച്ച് ഇടവക വികാരി ഷൈജു സി. ജോയ് സഹകാർമികൻ ആയിരുന്നു. ഇടവകയിലെ മുതിർന്ന പൗരന്മാർ ആരാധന മധ്യേയുള്ള ഗാനശുശ്രൂഷ കൾക്കും, വേദപുസ്തക വായനകൾക്കും നേതൃത്വം നൽകി. ഇടവകയുടെ വൈസ് പ്രസിഡൻറ് എബ്രഹാം മേപ്പുറത്തു സ്വാഗതവും, ട്രസ്റ്റി വിൻസെൻറ് ജോണിക്കുട്ടി നന്ദിയും അറിയിച്ചു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code