Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോക പ്രശസ്ത ഹ്യൂമൻ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ഡോ: ശ്യാം സുന്ദർ കൊട്ടിലിൽ നിയമിതനായി   - ജോസ് കാടാപുറം

Picture

മേരിലാൻഡ് ; ബാൾട്ടിമോറിലെ ലോക പ്രശ്തമായ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിന്റെ തലവനായി മലയാളിയായ ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ നിയമിതാനായി . ഇൻസ്റ്റിറ്റ്യൂട്ട് ന്റെ സ്ഥാപക ഡയറക്ടറായ റോബർട് സി ഗാലോ യുടെ ഒഴിവിലാണ് മലയാളിയായ ഡോക്ടർ ശ്യാം കൊട്ടിലിൽ നിയമിതനായത് .1996 ൽ സ്ഥാപിതമായ ഈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡോക്ടർ റോബർട് സി ഗാലോ യുടെ ടീമാണ് എയ്ഡ്സ് കാരണമായാ HIV വൈറസ് കണ്ടുപിടിച്ചത്..

ഡോക്ടർ ശ്യാം തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് പൂർത്തിയാക്കി റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് റെസിഡൻസി തീർത്തിനു ശേഷം ഡോക്ടർ ആന്റണി ഫൗച്ചിയുടെ കീഴിലാണ് ഫെല്ലോഷിപ്പ് ചെയ്തത് ..കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ഡോക്ടർ ശ്യാം കൊട്ടിലിൽ മാർഗ നിർദ്ദേശങ്ങൾ നൽകി സഹായിച്ചിരുന്നു.

തിരുവന്തപുരത്തെ തോന്നക്കലിൽ കേരളം 2019ൽ ആരംഭിച്ച 27000 സ്‌ക്വർ ഫീറ്റിൽ ഇൻഫ്രാസ്ട്രക്ചറോടെ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (IHV ) എല്ലാ പ്രചോദനവും സാങ്കേതികസഹായവും കേരള സര്കാരിനു ഡോക്ടർ എം വി പിള്ളക്കൊപ്പം ഡോക്ടർശ്യാം സുന്ദർ നൽകിയിരുന്നു ,ഇന്നും തുടരുന്നു.

ഇപ്പോൾ തിരുവനന്തുപുരത്തെ IHV യിൽ ജനറൽ വൈറോളജി,വൈറൽ വാക്‌സിൻ,ആന്റി വൈറൽ ഡ്രഗ് റി സർച് , വൈറൽ ആപ്ലിക്കേഷൻ അങ്ങനെ നിരവധി ശാഖകൾ തുടങ്ങി കഴിഞ്ഞു ..അക്യൂട്ട് ആയ വൈറസ് കാരണമായ രോഗങ്ങൾ കണ്ടു പിടിക്കാൻ തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (IHV) പ്രാപ്തമായി കഴിഞ്ഞതിന്റെ പിന്നിൽ ഡോക്ടർ ശ്യാം ഡോക്ടർ എംവി പിള്ളയുടെയുംഅശ്രാന്ത പരിശ്രമമുണ്ട് കൂടെ പിണറായി സർക്കാരിന്റെ നിശ്‌ചയദാർഢ്യവും .

ഡോക്ടർ ശ്യാം അമേരിക്കയിലെ ഹെപ്പിറ്റൈറ്റിസ്സ് സി -ട്രീറ്റ്മെന്റ് ഗൈഡൻസ് ടീമിലെ ഫൗണ്ടർ മെമ്പറാണ്, കൂടാതെ പല രാജ്യങ്ങളിലും വൈറസ് പഠനത്തിന് ഗൈഡൻസ് കൊടുക്കുന്ന ഡോക്ടർ കൂടിയാണ്.. ത്യശൂർ മാരാർ റോഡിലുള്ള കൊട്ടിലിൽ ഡോക്ടർ ചന്ദ്രമേനോന്റെയും രാധയുടെയും മകനായ ഡോക്ടർ ശ്യാം , ഭാര്യ ഡോക്ടർ കരോൾ കോർട്ടസ് (വൈറോളജി ഇൻസ്റ്റിറ്റിട്ട് ബാൾട്ടിമോർ ) ഏക മകൾ സീത.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code