ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ പി സി ഹെബ്രോൻ, ഡാളസിൽ വച്ചു നടത്തപ്പെടുന്നതാണ്. സുപ്രസിദ്ധ സുവിശേഷപ്രസംഗകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ മുഖ്യാതിഥിയായിരിക്കും.
വടക്കേ അമേരിക്കയിൽ വിവിധ കാലങ്ങളായി കുടിയേറിയ മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ ഇടയിൽ സാഹിത്യ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ അമേരിക്കയിലെ വിവിധ പട്ടണങ്ങളെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. പ്രവർത്തനമേഖലയിൽ വളരെ സജീവമായ ഡാളസ് ചാപ്റ്റർ, മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടത്തിയ മാദ്ധ്യമ സെമിനാർ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഈ മാസം നടക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രസ്തുത യോഗത്തിൽ പാസ്റ്റർ ജോൺസൺ സഖറിയ, സാം മാത്യു, എസ് പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നതാണ്. സഭാവ്യത്യാസമില്ലാതെ ദൈവവചന സ്നേഹികളായ ഏവരെയും ഈ സമ്മേളനത്തിലേയ്ക്ക് ഇതിന്റെ ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.
Comments