Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ.ഡോ.കെ.പി.യോഹന്നാന്‍ അന്തരിച്ചു

Picture

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാൻ (74) അമേരിക്കയിൽ അന്തരിച്ചു.

അദ്ദേഹം നിലവില്‍ അറിയപ്പെടുന്നത് മാര്‍ അത്തനേഷ്യസ് യോഹാന്‍ എന്ന പേരിലാണ്. ടെക്സാസിലെ ഡാളസിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആസ്ഥാനത്ത് ഇന്നലെ പ്രഭാത സവാരിക്ക് ഇറങ്ങിയ അദ്ദേഹത്തെ അജ്ഞാത വാഹനം ഇടിച്ചിരുന്നു.

ഇതേതുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ റവ. യോഹന്നാനെ എയർലിഫ്ട് ചെയ്ത് ഡാളസിലെ മെത്തഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകൻ ഡാനിയൽ അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. ഭാര്യ: ഗിസെല്ല. മക്കൾ : ഡാനിയൽ , സാറ. കേരളത്തിലെ നിരണത്ത് 1950 മാർച്ച് എട്ടിന് കടപ്പിലാരിൽ കുടുംബത്തിലാണ് ജനിച്ചത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code