Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രമേശ് ചെന്നിത്തല വല്ലാര്‍പാടം ബസിലിക്ക സന്ദര്‍ശിച്ചു

Picture

കൊച്ചി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഞായറാഴ്ച പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്ക സന്ദര്‍ശിച്ചു. കേരളയാത്രയുടെ പര്യടനവേളയിലാണു ചെന്നിത്തല ഇന്നലെ ഉച്ചയോടെ ബസിലിക്കയിലെത്തിയത്. ബസിലിക്ക സഹവികാരി ഫാ.സേവ്യര്‍ പടിയാരംപറമ്പില്‍, ഫാ.ജോസഫ് മരിയന്‍ എന്നിവര്‍ ചേര്‍ന്നാണു ചെന്നിത്തലയെ സ്വീകരിച്ചത്. ബസിലിക്കയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ അല്‍പനേരം പ്രാര്‍ഥിച്ചു നേര്‍ച്ച സമര്‍പ്പിച്ചാണു രമേശ് ചെന്നിത്തല മടങ്ങിയത്. അദ്ദേഹത്തോടൊപ്പം ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, വൈസ് പ്രസിഡന്റ് കെ.ആര്‍. സുഭാഷ്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍

ടി.ജെ. വിനോദ്, കെപിസിസി സെക്രട്ടറിമാരായ പ്രഫ.വിജയലക്ഷ്മി, എം.വി. പോള്‍, നെയ്യാറ്റിന്‍കര സനല്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി എന്നിവരുമുണ്ടായിരുന്നു. നേരത്തെ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരേയും ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയിലെത്തിയാണു ചെന്നിത്തല അദ്ദേഹത്തെ സന്ദര്‍ശിച്ചത്. നാല്‍പ്പതു വര്‍ഷം മുമ്പു കെ.കരുണാകരന്‍ ഇതുപോലൊരു സന്ദര്‍ഭത്തില്‍ തന്നെ പരിചയപ്പെടുത്തിയ ആളാണ് ചെന്നിത്തല. അന്നുമുതല്‍ തന്റെ ഹൃദയത്തിലാണു ചെന്നിത്തലയ്ക്കു സ്ഥാനം. പാര്‍ട്ടി നോക്കാതെ സ്‌നേഹിക്കുന്നയാളാണു ചെന്നിത്തല. അതുകൊണ്ടുതന്നെ എല്ലാവിധ അനുഗ്രഹങ്ങളും അദ്ദേഹത്തിനുണ്ടാകുമെന്നു വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. ഉന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ സദ്ഗമയയിലെത്തിയ രമേശ് ചെന്നിത്തല പത്തുമിനിറ്റു നേരം അവിടെ ചെലവിട്ടു. കൃഷ്ണയ്യരെ അദ്ദേഹം പൊന്നാട അണിയിച്ചു. രമേശ് ചെന്നിത്തലയോടൊപ്പം ഹൈബി ഈഡന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് തുടങ്ങിയവരും ഉണ്ടായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code