Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രണ്ടു പതിറ്റാണ്ട് ജയിലില്‍ കഴിഞ്ഞയാളെ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു   - പി.പി ചെറിയാന്‍

Picture

ഡിട്രോയ്റ്റ് : വേട്ടക്കാരായ രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചയാളെ രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു. കോള്‍ഡ് വാട്ടറിലെ ജയിലില്‍ നിന്നും ഇയാള്‍ ഫെബ്രുവരി 25 ന് പുറത്തിറങ്ങി.

ജെഫ് ടൈറ്റസിനെ 1990 ല്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ പേരിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജെഫ് വെറ്റ്‌സിന്റെ വസ്തുവിന് സമീപം ഡഗ് എസ്റ്റേറ്റ്‌സ്, ജിം ബെന്നറ്റ് എന്നീ രണ്ടു വേട്ടക്കാരാണ് വെടിയേറ്റു മരിച്ചത്. ഈ കേസ്സില്‍ 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജെഫിനെതിരെ കേസെടുത്തത്.

എന്നാല്‍ ഈ സംഭവം നടക്കുമ്പോള്‍ ജെഫ് 27 മൈല്‍ അകലെ ഒരു സ്ഥലത്ത് മാനിനെ വേട്ടയാടുകയായിരുന്നു എന്നാണ് കോടതിയില്‍ വാദിച്ചത്. കോടതി ഇത് അംഗീകരിച്ചില്ല. ജെഫിനെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുമായിരുന്നു. ഇതേ സമയം ഒഹായോയില്‍ 5 പേരെ കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു.

ഇയാള്‍ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ജയിലില്‍ വച്ച് 1990 ല്‍ താനാണ് രണ്ടു വേട്ടക്കാരെയും കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. 2011 ല്‍ ഇയാള്‍ മരിച്ചു. 2012 ല്‍ കേസ് വീണ്ടും വിചാരണ നടത്തി. ഒടുവില്‍ ജെഫിനെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി, ഇദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code