മൌണ്ട് താബോര്‍ കോണ്‍വെന്റ് ബ്രാഞ്ച് ഹൌസ് കലഹണ്ടിയില്
കലഹണ്ടി: ജൂലൈ 31ന് രാവിലെ വിശുദ്ധ കുര്ബ്ബനാനന്തരം ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തായുടെ കരങ്ങളാല്‍ കലഹണ്ടി ഡവലപ്മെന്റ് മിഷന് പ്രോജക്ടിനോട് അനുബന്ധിച്ച് പത്തനാപുരം മൌണ്ട് താബോര്‍ കോണ്‍വെന്റ് ബ്രാഞ്ച് ഹൌസിന്റെയും ബാലിക ഭവനത്തിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ചു.
പത്തനാപുരം മൌണ്ട് താബോര്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റര്‍ മറിയം, സിസ്റര്‍ സാറാ, വന്ദ്യ കെ.ഐ. ഫിലിപ്പ് റമ്പാന്, വന്ദ്യ സി.ജെ. സില്‍വാനിയോസ് റമ്പാന്, ഡോ. കുര്യന് ഏബ്രഹാം, ഫാ. ഏബ്രഹാം, ഡോ. സാജന് കെ.ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിച്ചു.
Comments