Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ചിക്കാഗോയിൽ ഊഷ്‌മള സ്വീകരണം ജൂലൈ ആറിന്

Picture

ചിക്കാഗോ: സീറോ മലബാർ സഭയുടെ പരമോന്നത സ്ഥാനമേറ്റതിനു ശേഷം ആദ്യമായി അമേരിക്കയിലെത്തുന്നു മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ചി ക്കാഗോ സീറോ മലബാർ രൂപത ഊഷ്‌മള സ്വീകരണം നൽകും. ചിക്കാഗോ രൂപതാധ്യക്ഷൻ ജോയി ആലപ്പാട്ടിന്റെ പ്രത്യേക ക്ഷണപ്രകാരം വന്നെ ത്തുന്ന മേജർ ആർച്ച് ബിഷപ്പിന് ജൂലൈ ആറാം തീയതി ഒരുക്കുന്ന ഊഷ്‌മള സ്വീകരണത്തിൽ രൂപതയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും പങ്കുചേരും.

ജൂലൈ ആറ് ശനിയാഴ്ച്ച രാവിലെ പത്തിന് ചിക്കാഗോ കത്തീഡ്രൽ അങ്ക ണത്തിൽ നിന്ന് താലപ്പൊലിയും ചെണ്ടമേളത്തോടും കൂടി മേജർ ആർച്ച് ബി ഷപ്പിനെ പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മെത്രാന്മാരും വൈദികരും ഒ ത്തുചേർന്നു സമൂഹബലി. അതിനുശേഷമാണ് അനുമോദന സമ്മേളനവും സ്നേഹവിരുന്നും.

മേജർ ആർച്ച് ബിഷപ്പ് പദവിയിലെത്തിയതിനു ശേഷം ആദ്യമായി ചി ക്കാഗോ രൂപതയിലെത്തുന്ന മാർ തട്ടിലിന്റെ സാന്നിധ്യം അനുഭവിക്കാൻ എ ല്ലാ വിശ്വാസികളെയും വൈദികർ, സമർപ്പിതർ, കൈക്കാരൻമാർ, രൂപതാ പാ സ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരെയും സ്നേഹപൂർവം ക്ഷണിക്കു ന്നതായി രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും കൂരിയ അംഗങ്ങളും ആ ലോചനാ സംഘവും അറിയിച്ചു. എല്ലാ അംഗങ്ങളും പങ്കെടുക്കേ ണ്ടതാണെ ന്നും രൂപതാധ്യക്ഷൻ ഓർമിപ്പിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code