Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിഷന്‍ലീഗിന്റെ പ്രവര്‍ത്തനവര്‍ഷത്തിനു തുടക്കമായി

Picture

കുറവിലങ്ങാട്: ചെറുപുഷ്പ മിഷന്‍ലീഗിന്റെ 2013-14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയിലെ മുത്തിയമ്മ ഹാളില്‍ നൂറുകണക്കിനു മിഷന്‍ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കുഞ്ഞുമിഷനറിമാര്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മീയത സ്വീകരിക്കണമെന്നു ബിഷപ് പറഞ്ഞു.

മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് ജോസ് പുതിയാപറമ്പില്‍ അധ്യക്ഷത വഹിച്ചു. മേഖലാ രക്ഷാധികാരിയും മര്‍ത്തമറിയം ഫൊറോന പള്ളി വികാരിയുമായ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു മുളയോലിക്കല്‍, രൂപത ഡയറക്ടര്‍ ഫാ. തോമസ് മേനാച്ചേരി, മേഖലാ ഡയറക്ടര്‍ ഫാ. എമ്മാനുവല്‍ പാറേക്കാട്ട്, ദേശീയ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പില്‍, രൂപത പ്രസിഡന്റ് അലക്‌സ് കാവുകാട്ട്, മേഖലാ പ്രസിഡന്റ് ലിജോ മാക്കീല്‍, സംസ്ഥാന സെക്രട്ടറി ബെന്നി മുത്തനാട്ട് എന്നിവര്‍ പ്രസംഗിച്ചു.   



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code