Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ ജോസഫ് പവ്വത്തില്‍ അനുസ്മരണം ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്നു   - സണ്ണി വള്ളിക്കളം

Picture

ചിക്കാഗോ: കാലംചെയ്ത ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ അനുസ്മരണ കുര്‍ബാന മാര്‍ച്ച് 21-നു ചൊവ്വാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടന്നു. ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളില്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, ഫാ. കുര്യന്‍ മൂക്കാംകുഴി, ഫാ. രാജേഷ് ജോസഫ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഏറെ വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഫാ. തോമസ് കടുകപ്പള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജോസഫ് പവ്വത്തിലിന്റെ ഉറച്ച നിലപാടുകളെക്കുറിച്ചും, സഭയുടേയും സമൂഹത്തിന്റേയും നന്മയ്ക്കുവേണ്ടി പിതാവ് നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും സമ്മേളനത്തില്‍ അനുസ്മരണം നടന്നു. വിദ്യാഭ്യാസ മേഖലയിലെ സമൂലമായ പരിഷ്‌കരണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പിതാവ് നടത്തിയ കഠിന പരിശ്രമങ്ങള്‍ അവിസ്മരണീയമാണ്. കാലത്തിനപ്പുറം ചിന്തിച്ച ഒരു ആത്മീയാചാര്യനായിരുന്നു പിതാവ് എന്നും അനുസ്മരണ പ്രഭാഷകര്‍ പറഞ്ഞു.

പരിപാടികള്‍ക്ക് മുഖ്യ നേതൃത്വം നല്‍കിയ സണ്ണി വള്ളിക്കളം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സജി വര്‍ഗീസ് യോഗ നടപടികള്‍ നിയന്ത്രിച്ചു. ഫാ. ജോര്‍ജ് ദാനവേലില്‍, ഫാ. കുര്യന്‍ മൂക്കാംകുഴി, ഫാ. രാജേഷ് ജോസഫ്, ട്രസ്റ്റി ജോണി വടക്കുംചേരി, സി. അല്‍ഫോന്‍സ്, ജെയിംസ്, എസ്.ബി അസംപ്ഷന്‍ അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു.

ചങ്ങനാശേരി -കുട്ടനാട് നിവാസികളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഏവര്‍ക്കും ഭക്ഷണവും ക്രമീകരിച്ചിരുന്നു. പരിപാടികളുടെ നടത്തിപ്പിനായി ജിജി മാടപ്പാട്ട്, മോനിച്ചന്‍ നടക്കപ്പാടം, ലൂക്ക് ചിറയില്‍, ബോബന്‍ കളത്തില്‍, ഷാജി കൈലാത്ത്, ആന്റോ കവലയ്ക്കല്‍, മേഴ്‌സി കുര്യാക്കോസ്, ജോര്‍ജുകുട്ടി വാച്ചാപറമ്പില്‍, ഷിബു അഗസ്റ്റിന്‍, ജോര്‍ജ് അമ്പലത്തുങ്കല്‍, അനിയന്‍കുഞ്ഞ് വള്ളിക്കളം, ജോണി മണ്ണഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code