നിരണം. അധാര്‍മികത ഭരണതലങ്ങളില്‍ വരെ വ്യാപിക്കുന്നതിന്റ ദൃഷ്ടാന്തമാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഇൌസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ്. മാര്‍ത്തോമ്മന്‍ ഫൌണ്ടേഷന്റെ നേതൃത്വത്തിലുള്ള മാര്‍ത്തോമ്മന്‍ കുടുംബസംഗമവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന് ദൈവത്തെ മറക്കുമ്പോഴാണു സ്വന്തം കുഞ്ഞുങ്ങളുടെ മേല്‍ പോലും ക്രൂരത കാട്ടാന്‍ ശ്രമിക്കുന്നതെന്നും മാര്‍ അത്തനാസിയോസ് കൂട്ടിച്ചേര്‍ത്തു. നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. സി. വി. ഉമ്മന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സുവിശേഷ പ്രസംഗകന് വി. ടി. ചാക്കോ മാസ്റ്റര്‍ക്ക് മാര്‍ത്തോമ്മന്‍ അവാര്‍ഡ് ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് സമ്മാനിച്ചു.
ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഓര്‍ത്തഡോക് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് നിര്‍വഹിച്ചു. ഓര്‍ത്തഡോക് സഭ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് സന്ദേശം നല്കി. ഇലവുംകാട്ട് ഗീവര്‍ഗീസ് റമ്പാന്, ഫാ. സഖറിയ പനയ്ക്കാമറ്റം, ഫാ. ജോണ്‍ കെ. വര്‍ഗീസ്, വിനോദ് ഫിലിപ്, ജോ ഇലഞ്ഞിമൂട്ടില്‍, അലക്സ് മണപ്പുറത്ത്, സണ്ണി പുഞ്ചമണ്ണില്‍, എം. ബഞ്ചമിന് നൈനാന്, പി. തോമസ് വര്‍ഗീസ്, ജോര്‍ജ് തോമസ് പാണംപറമ്പില്‍, എബി വര്‍ഗീസ്, ടിനു ഫിലിപ്പോസ്, ജിബിന്‍ സഖറിയ എന്നിവര്‍ പ്രസംഗിച്ചു.
Comments