ഡാളസ് :ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന യുഗപ്രഭാവനായ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ 'മലങ്കരയുടെ സൂര്യതേജസ്' എന്ന ഡോക്യുമെന്ററി പ്രദര്‍ശനം ഫെബ്രുവരി 10 നു ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു
സമ്മേളനത്തില്‍ അഭിവന്ദ്യ.ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ (ഡോക്യുമെന്ററി കമ്മറ്റി ചെയര്മാന്) അദ്ധ്യക്ഷത വഹിച്ചു. ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ ഉദ്ഘാടനം നിര്‍വഹിച്ചു
ഡോ. ദിവ്യ.എസ്.അയ്യര്‍ ഐഎഎസ് (ജില്ലാ കളക്ടര്‍, പത്തനംതിട്ട) ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു പ്രശസ്ത സംഗീത സംവിധായകന് സ്റ്റീഫന്‍ ദേവസി, അഭിവന്ദ്യ തിരുമേനിമാര്, മറ്റു കലാ- സാംസ്കാരിക നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.റവ വിജുവര്ഗീസ് നന്ദി രേഖപ്പെടുത്തി .
Comments