Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മര്‍ത്തമറിയം സമാജം രാജ്യാന്തര സമ്മേളനം ഓമല്ലൂരില്‍

Picture

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മര്‍ത്തമറിയം സമാജം രാജ്യാന്തര ത്രിദിന സമ്മേളനം സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ തുമ്പമണ്‍ ഭദ്രാസനത്തിലെ ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടക്കും.
പഠനക്‌ളാസ്, വിശുദ്ധ കുര്‍ബ്ബാന, ബൈബിള്‍ പഠനം, സ്‌നേഹസ്പര്‍ശം, വിവിധ പദ്ധതികളുടെ ഉദ്ഘാടനം, അവാര്‍ഡ് വിതരണം, ക്വിസ് മത്സരം എന്നിവയാണ് പ്രധാന പരിപാടികള്‍.
സമ്മേള നടത്തിപ്പിനായി അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്‌ളിമ്മീസ് മെത്രാപ്പോലീത്താ (ചെയര്‍മാന്‍), ഫാ. ടൈറ്റസ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍), വന്ദ്യ തോമസ് ജോണ്‍സണ്‍ കോര്‍എപ്പിസ്‌കോപ്പാ, ഫാ. കെ.വി. പോള്‍ (കണ്‍വീനേഴ്‌സ്), ഡോ. വത്സമ്മ എം.സാമുവേല്‍, കുഞ്ഞമ്മ മാത്യു (കോഓര്‍ഡിനേറ്റേഴ്‌സ്) എന്നിവരും, പബ്‌ളിസിറ്റി കമ്മിറ്റി: ഫാ. റോയി മാത്യു (ചെയര്‍മാന്‍), റെജി മാത്യു മൈലപ്രാ (കണ്‍വീനര്‍). റിസപ്ഷന്‍ കമ്മിറ്റി: ഫാ. ടി.എ. ഇടയാടി (ചെയര്‍മാന്‍), ബാബുജി ഈശോ (കണ്‍വീനര്‍). ഫിനാന്‍സ് കമ്മിറ്റി: ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ (ചെയര്‍മാന്‍), റോയ് എം. മാത്യു മുത്തൂറ്റ് (കണ്‍വീനര്‍). ഫുഡ് കമ്മിറ്റി: ഫാ. തോമസ് കെ.ചാക്കോ (ചെയര്‍മാന്‍), പ്രൊഫ. ബാബു വര്‍ഗീസ് (കണ്‍വീനര്‍). അക്കോമഡേഷന്‍ കമ്മിറ്റി: ഫാ. കെ.ടി. മാത്തുക്കുട്ടി (ചെയര്‍മാന്‍), ജേക്കബ് ജോര്‍ജ്ജ് (കണ്‍വീനര്‍). ഗതാഗത കമ്മിറ്റി: ഫാ. യോഹന്നാന്‍ ശങ്കരത്തില്‍ (ചെയര്‍മാന്‍), ഫാ. റോയ് പി.തോമസ് (കണ്‍വീനര്‍). സ്‌റേജ് & പന്തല്‍ കമ്മിറ്റി: വന്ദ്യ യാക്കോബ് റമ്പാന്‍ കോര്‍എപ്പിസ്‌കോപ്പാ (ചെയര്‍മാന്‍), പി.കെ. തോമസ് (കണ്‍വീനര്‍). ലൈറ്റ് & സൌണ്ട് കമ്മിറ്റി: ഫാ. ജോണ്‍ വര്‍ഗീസ് (ചെയര്‍മാന്‍), അജു ജോര്‍ജ്ജ് (കണ്‍വീനര്‍). ഡിസിപ്‌ളിന്‍ കമ്മിറ്റി: വന്ദ്യ ഫാ. ജേക്കബ് ഫിലിപ്പ് കോര്‍എപ്പിസ്‌കോപ്പാ (ചെയര്‍മാന്‍), ഫാ. കെ.ജി. മാത്യു (കണ്‍വീനര്‍). ആരാധാ കമ്മിറ്റി: വന്ദ്യ ഫാ. ജെയിംസ് മാത്യു കോര്‍എപ്പിസ്‌കോപ്പാ (ചെയര്‍മാന്‍), ഫാ. പി.ജെ. ജോസഫ് (കണ്‍വീനര്‍). രജിസ്‌ട്രേഷന്‍ കമ്മിറ്റി: വന്ദ്യ മത്തായി കോര്‍എപ്പിസ്‌കോപ്പാ (ചെയര്‍മാന്‍), അഡ്വ. അില്‍ പി.വര്‍ഗീസ് (കണ്‍വീനര്‍).
സെപ്റ്റംബര്‍ 18ന് മര്‍ത്തമറിയം സമാജം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തേവോതോറസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്‌ളിമ്മീസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ലിഡാ ജേക്കബ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്‌റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്‍മായ ട്രസ്‌റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
19ന് മര്‍ത്തമറിയം സമാജത്തിന്റെ സ്‌നേഹസ്പര്‍ശം പ്രോജക്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, ഫാ. റ്റി. ജെ. ജോഷ്വാ, ഫാ. വില്‍സണ്‍ മാത്യു, ഫാ. ഫെലിക്‌സ് യോഹന്നാന്‍, ജിജി തോമസണ്‍ ഐ.എ.എസ്., അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്., പ്രിയാ ജേക്കബ്, ഡോ. ജെയ്‌സി ഫിലിപ്പ്, സുജാ ജോര്‍ജ്ജ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്‌ളാസ് നയിക്കും.
20ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം നടത്തുന്ന സമാപന സമ്മേളനം എം.ജി. സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ.ഷീനാ സുബര്‍ ഉദ്ഘാടനം ചെയ്യും.
മര്‍ത്തമറിയം സമാജം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തേവോതോറസ് മെത്രാപ്പോലീത്താ, വൈസ് പ്രസിഡന്റ് ഫാ. മാത്യു വര്‍ഗീസ് പുളിമൂട്ടില്‍, ജനറല്‍ സെക്രട്ടറി മേരി മാത്യു എന്നിവര്‍ രാജ്യാന്തര സമ്മേളത്തിന് നേതൃത്വം നല്‍കുന്നു.
ഓര്‍ത്തഡോക്‌സ് സഭയിലെ അമേരിക്ക, യു.കെ.യൂറോപ്പ്ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 29 ഭദ്രാസനങ്ങളില്‍ നിന്നായി 1500 പ്രതിനിധികള്‍ ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പബ്‌ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫാ. റോയി മാത്യുവും, കണ്‍വീനര്‍ റെജി മാത്യുവും അറിയിച്ചു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code