റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം മൂന്നാമത് വാര്‍ഷിക സമ്മേളനം ഭദ്രാസനാസ്ഥാനമായ റാന്നി, സെന്റ് തോമസ് അരമനയില്‍ നടന്നു.
മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഏബ്രഹാം ശമുവേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മര്‍ത്തമറിയം സമാജം ഭദ്രാസന സെക്രട്ടറി ലില്ലിക്കുട്ടി മാത്യു, ജോയിന്റ് സെക്രട്ടറി ശോശാമ്മ ജോര്‍ജ്ജ്, ലീലാമ്മ വര്‍ഗീസ്, ഗ്രേസി മാത്യു, സെല്‍വി മോഹന്‍, അന്നമ്മ മാത്യു, മോളി അലക്സ് എന്നിവര്‍ പ്രസംഗിച്ചു. സഭാ മാനവശാക്തീകരണ വിഭാഗം കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി ഫാ.പി.എ.ഫിലിപ്പ് ക്ളാസ്സ് നയിച്ചു.
Comments