Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മന്ത്ര വിശ്വ ഹിന്ദു സമ്മേളനം: ഉണ്ണി മുകുന്ദൻ മുഖ്യാതിഥി   - രഞ്ജിത് നായർ

Picture

ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് 'മന്ത്ര'യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്ളോബൽ ഹിന്ദു കൺവൻഷൻ "സുദർശനം" 2023 ജൂലൈ ഒന്നു മുതൽ നാല് വരെ ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടക്കും. ഗ്ളോബൽ കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തുന്നത്, മലയാള സിനിമയിലെ പുത്തൻ സൂപ്പർ താരോദയം ശ്രീ ഉണ്ണി മുകുന്ദൻ .

മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ ഇഷ്ട നായകനായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറത്തിന്റെ വിജയത്തിന് ശേഷം ശ്രീ ഉണ്ണിമുകുന്ദൻ ഇതാദ്യമായാണ് അമേരിക്കയിലെത്തുന്നത്. മലയാള സിനിമാ കലാ സാഹിത്യ രംഗങ്ങളിൽ വർധിച്ചു വരുന്ന ഹൈന്ദവ വിരുദ്ധ പ്രവണതക്ക് തിരിച്ചടി നൽകി കൊണ്ടു ചരിത്ര വിജയം നേടിയ മാളികപ്പുറത്തിന്റെ വിജയ തേരിലേറിയാണ് ഉണ്ണി മുകുന്ദന്റെ വരവ് . ദേശീയതയിൽ അഭിമാനം കൊള്ളുകയും അത് സധൈര്യം വ്യക്തമാക്കാൻ മടിക്കാത്ത അപൂർവം പുതു തലമുറ നടന്മാരിൽ ഒരാൾ ആണ് ഉണ്ണി മുകുന്ദൻ. "നിങ്ങൾ തമാശയായിട്ടാണെങ്കിൽ പോലും എന്റെ രാജ്യത്തെ ദുഷിച്ചുപറഞ്ഞാൽ എനിയ്ക്ക് അത് സഹിക്കാൻ കഴിയില്ല , ഞാൻ നിങ്ങളെ എതിർക്കും " എന്ന് ഉണ്ണി തുറന്നടിച്ചിട്ടുണ്ട് . ഏറ്റവുമൊടുവിൽ റിലീസായ 'മാളികപ്പുറം' ലോകമാകമാനമുള്ള തീയറ്ററുകളിൽ വൻ ഹിറ്റായി മാറിക്കഴിഞ്ഞു .ജനപ്രിയ സിനിമയുടെ ഏത് അളവുകോൽ കൊണ്ട് അളന്നാലും 2022 ൽ തീയറ്ററുകളെ ജനനിബിഡമാക്കിയ മാളികപ്പുറം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു

അമേരിക്കയിലെ മുഴുവൻ മലയാളി ഹിന്ദുക്കളുടെയും ആത്മീയവും സാംസ്കാരികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് മന്ത്ര. ലാഭേച്ഛയില്ലാതെ, രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ പ്രവർത്തിക്കുന്ന 'മന്ത്ര', അമേരിക്കയിലെ മുഴുവൻ ഹിന്ദുക്കൾക്കും ഒന്നിക്കാനും, ഹിന്ദുവിനായി ശബ്ദിക്കാനും ഹിന്ദുവിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനുമുള്ള പൊതുവേദിയാണ് .കേവലം രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവത്തിനപ്പുറം ,സനാതന ധർമത്തിന്റെ നേരറിവുകൾ അനുഭവ വേദ്യമാക്കാൻ ആഗ്രഹിക്കുന്ന നോർത്ത് അമേരിക്കയിലെ ഒരോ മലയാളി ഹൈന്ദവ കുടുംബത്തിനും ദൈനം ദിന അടിസ്ഥാനത്തിൽ അതിനുള്ള അവസരമാണ് വിശ്വ ഹിന്ദു സമ്മേളനത്തിൽ കൈവരിക. സംഘടനാ പരിചയം കൈ മുതൽ ആയുള്ള വ്യക്തികളും സംഘടനകളും മുതൽ യുവ ശക്തിയുടെ ഊർജം ഉൾക്കൊണ്ടു കൊണ്ട് അമേരിക്കയിലെ മലയാളി ഹൈന്ദവ സമാജത്തിലെ പുതിയ തലമുറയ്ക്ക് നവ ചൈതന്യം നൽകാൻ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ യുവ കുടുംബങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും . നോർത്ത് അമേരിക്കയിലും കേരളത്തിലും സമൂഹ പുനർ നിർമാണത്തിനും സേവന സാംസ്കാരിക വാണിജ്യ വ്യവസായ രംഗങ്ങളിലും നിരവധി കർമ്മ പരിപാടികളുമായി മുന്നോട്ടു പോവുന്ന മന്ത്രക്കു പ്രസ്റ്റുത സമ്മേളനം കൂടുതൽ ഊർജം നൽകും .കൺവെൻഷനിലെ പങ്കാളിത്തത്തിലൂടെ നേടുന്ന അംഗത്വം ലോകത്തിലെ മലയാളി ഹിന്ദു കൂട്ടായ്‌മയുടെ ഏറ്റവും വലിയ ശൃംഖലയിലേക്കുള്ള പ്രവേശന കവാടമായി തീരും എന്നു പ്രതീക്ഷിക്കപ്പെടുന്നു .

ഗ്ളോബൽ കൺവെൻഷനിൽ ഗുരു പൂർണ്ണിമയുടെ ഭാഗമായി ഗുരു പൂജയും വിദ്യാഭ്യാസ ബിസിനസ് സെമിനാറുകളും ആദ്ധ്യാത്മിക ഉണർവ് ലഭിക്കുന്ന യജ്ഞങ്ങളും കലാപരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത് എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ ,പ്രസിഡന്റ് എലെക്ട് ജയ് ചന്ദ്രൻ ,സെക്രട്ടറി അജിത് നായർ ,കൺവെൻഷൻ ചെയർ കൃഷ്ണൻ ഗിരിജ എന്നിവർ സംയുക്ത പത്ര കുറിപ്പിൽ അറിയിച്ചു

വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ലക്ഷ്യമിട്ടതിന്റെ പകുതിയിൽ ഏറെ പൂർത്തിയായി കഴിഞ്ഞു മന്ത്രയുടെ വെബ്‌സൈറ്റായ www.mantrah.org ൽ ലോഗിൻ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കാം . മന്ത്രയുടെ ഇ മെയിൽ വിലാസം: mantrah@mantrah.org.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code