കുന്നംകുളം: മതസൌഹാര്‍ദ്ദത്തിന്റെ പെരുന്നാളിന് സമാപനം കുറിക്കാന്‍ ഇക്കുറിയും തോട്ടപ്പുറം തറവാട്ടുവേല ആര്‍ത്താറ്റ് സെന്റ് മേരീസ് പള്ളിയുടെ പൂമുഖത്തെത്തി.
പള്ളിയുടെ പിറകുവശത്തുള്ള തോട്ടപ്പുറം തറവാട് അമ്പലത്തില്‍ നിന്ന് പുറപ്പെട്ട തിറയും പൂതനും ദൈവാത്മാവിന്റെ ജനനപ്പെരുന്നാള്‍ ആഘോഷിച്ചുകൊണ്ടിരുന്ന ആര്‍ത്താറ്റ് പള്ളിയുടെ മുന്‍വശത്ത് എത്തിയപ്പോള്‍ എല്ലാ ജനങ്ങളും ഒന്നായി. ഹിന്ദുക്രിസ്ത്യന്‍ വേര്‍തിരിവില്ലാതെ ഒരേ മനസ്സോടെ ജനം കൊട്ടിക്കയറിയപ്പോള്‍ ഭക്ഷണവും പണവും നല്കി പള്ളി അനുഗ്രഹിച്ചു.
നേര്‍ച്ചചോറ് വയറുനിറച്ച് മനസ്സ് നിറഞ്ഞ് തിറയും പൂതനും പള്ളിയുടെ മുറ്റം കടന്നപ്പോള്‍ ഒരു നൂറ്റാണ്ടിലേറെയായുള്ള ആചാരക്രമമാണ് മുറതെറ്റാതെ നടന്നത്. മുന്‍ ഗരസഭാ ചെയര്മാന് ടി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് എട്ടുനോമ്പ് പെരുന്നാള്‍ ആഘോഷിക്കുന്ന പള്ളിയിലേക്ക് തോട്ടപ്പുറം തറവാട്ട് വേല എത്തിയത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് വേല എത്തിയത്. കൊട്ടിക്കയറി പാരിതോഷികം സ്വീകരിച്ച് പോയതോടെ ഒരാഴ്ച നീണ്ടുനിന്ന പെരുന്നാളിന് സമാപനം കുറിച്ച് കൊടിയിറക്കി.
Comments