ജലന്ധര്‍: പോക്കറ്റടി കേസില്‍ പിടിയിലായ സ്ത്രീകളുടെ നെറ്റിയില്‍ ‘പോക്കറ്റടി’ എന്ന് പച്ചകുത്തിയ പോലീസുകാര്‍ക്ക് ജയില്‍ശിക്ഷ. പഞ്ചാബിലെ പട്യാലയില്‍ 23 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പഞ്ചാബ് പോലീസില്‍ അന്ന് എസ്പിയായിരുന്ന സുഖ്ദേവ്സിംഗ് ചീന, എസ്ഐ നരീന്ദര്സിംഗ് മല്ലി, എഎസ്ഐ കന്‍വാല്‍ജിത്ത് സിംഗ് എന്നിവര്‍ക്കാണ് പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്. സുഖ്ദേവ്സിംഗിന് ഒരു വര്‍ഷത്തെ കഠിനതടവും മറ്റു രണ്ടു പേര്‍ക്ക് മൂന്നു വര്‍ഷത്തെ കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്.
പോക്കറ്റടി കേസില്‍ സ്ഥിരം പിടിയിലാവുന്ന നാലു സ്ത്രീകളുടെ നെറ്റിയിലാണ് പോലീസുകാര്‍ പച്ചകുത്തിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിരുന്നു.
Comments