Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമ സൺഷൈൻ റീജിയൻ പ്രവര്‍ത്തനോദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി   - സോണി കണ്ണോട്ടുതറ, സൺഷൈൻ റീജിയൻ, പി ആർ ഒ

Picture

ഫോമ സൺഷൈൻ റീജിയന്റെ പ്രവർത്തന ഉത്ഘാടനവും കലാസന്ധ്യയും ഫെബ്രുവരി 18 ശനിയാഴ്ച്ച സാൻഫോർഡ് സിറ്റിയിലെ സെമിനോൾ ഹൈസ്കൂൾ 9th ഗ്രേഡ് സെന്റർ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഫോമ സൺഷൈൻ റീജിയൻ ആർ.വി. പി ചാക്കോച്ചൻ ജോസഫ് അറിയിച്ചു .

സമ്മേളനത്തിൽ 2023 - 2024 വർഷത്തേക്കുള്ള റീജിണൽ കമ്മിറ്റികളെ പ്രഖാപിക്കും . ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരെ കോർത്തിണക്കി കാണികൾക്ക് നയനമനോഹരമായ ഒരു വിരുന്നാണ് സ്മിതാ നോബിളിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത് .സൺഷൈൻ റീജിയനു കിഴിലുള്ള എല്ലാ അസോസിയേഷനുകളും പരിപൂർണ പിന്തുണയും സഹകരണവും നൽകുന്നതായീ നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആന്റണി , ബിജോയ് സേവ്യർ, അജേഷ് ബാലാനന്ദൻ എന്നിവർ അറിയിച്ചു.

ഈ കലാമാമാങ്കത്തിന് ഒർലാണ്ടോയിലെ പ്രമുഘ സംഘടനകളായ ഒരുമയും, ഓർമയും ചേർന്ന് ആതിഥേയത്വം വഹിക്കുന്നു. ഫോമയുടെ ദേശിയ-റീജിണൽ നേതാക്കന്മാരുടെ സന്നിധ്യം പ്രവർത്തന ഉത്ഘാടനത്തിനും കലാസന്ധ്യയ്ക്കും പ്രതീഷിക്കുന്നതായി ഫോമ ദേശിയ ട്രഷറർ ബിജു തോണിക്കടവിൽ അറിയിച്ചു .

ഈ സമ്മേളനം ഒരു ചരിത്രവിജയമാക്കുവാൻ ഫ്‌ളോറിഡാ നിവാസികളായ ഏവരെയും സ്വാഗതം ചെയ്യുന്നതായി ആർ.വി. പി ശ്രീ . ചാക്കോച്ചൻ ജോസഫ് , അനൂപ് പുളിക്കൽ (ഒരുമ പ്രസിഡന്റ് ), രാജീവ് കുമാരൻ (ഓർമ പ്രസിഡന്റ് )എന്നിവർ അറിയിച്ചു . More information please contact. Chackochen Joseph RVP Sunshine Region. Phone.- 561-426-3631.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code