ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണിന് 2024-2026 വർഷത്തേക്ക് യുവ നേതൃത്വത്തിൻറെ നീണ്ട നിര. 2024 ആഗസ്റ്റ് മാസം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനായിൽ വച്ച് നടത്തപ്പെട്ട വാശിയേറിയ മത്സരത്തിൽ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി. ആയി തെരഞ്ഞെടുക്കപ്പെട്ട മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗമാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള റീജിയണൽ ചുമതലക്കാരെയും കമ്മറ്റി അംഗങ്ങളേയും ഐക്യകണ്ഡേന തെരഞ്ഞെടുത്തത്.
ന്യൂയോർക്ക് മെട്രോ റീജിയണിൽ നിന്നും നാഷണൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാഷണൽ ജോയിൻറ് സെക്രട്ടറി പോൾ പി.ജോസ്; നാഷണൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, ഡോ. ജേക്കബ് തോമസ് (എക്സ്-ഒഫീഷിയോ); കംപ്ലെയ്ൻസ് കൗൺസിൽ അംഗങ്ങളായ വർഗ്ഗീസ് കെ. ജോസഫ്, ജോമോൻ കുളപ്പുരക്കൽ; ജുഡിഷ്യറി കൗൺസിൽ അംഗം ലാലി കളപ്പുരയ്ക്കൽ; ബൈലോ കമ്മറ്റി അംഗം സജി എബ്രഹാം; നാഷണൽ വിമൻസ് ഫോറം ട്രഷറർ ജൂലി ബിനോയി; ക്രെഡെൻഷ്യൽ കമ്മറ്റി ചെയർമാൻ വിജി എബ്രഹാം; ഹെല്പിങ് ഹാൻഡ്‌സ് കോഓർഡിനേറ്റർ ബിജു ചാക്കോ എന്നീ നാഷണൽ നേതാക്കളിൽ പലരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
ഫ്ലോറൽ പാർക്കിലുള്ള ദിൽബാർ റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ അദ്ധ്യക്ഷത നിർവ്വഹിച്ച ആർ.വി.പി. മാത്യു ജോഷ്വ 2024-2026 കാലയളവിലേക്ക് മെട്രോ റീജിയണിൽ നിന്നും നാഷണൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിച്ചു. മെട്രോ റീജിയണിന്റെ പ്രവർത്തനത്തിൽ എല്ലാവരുടെയും നിസ്സീമമായ സഹകരണം ഉണ്ടാകണമെന്ന് ജോഷ്വ എല്ലാവരോടും അഭ്യർഥിച്ചു. പിന്നീട് മെട്രോ റീജിയൺ കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു. റീജിയണൽ കമ്മറ്റിയിലേക്ക് താഴെ പറയുന്നവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
ചെയർമാൻ ഫിലിപ്പോസ് കെ ജോസഫ്; സെക്രട്ടറി മാത്യു കെ ജോഷ്വാ (ബോബി); ട്രഷറർ ബിഞ്ചു ജോൺ; വൈസ് ചെയർമാൻ ജെസ്വിൻ ശാമുവേൽ; ജോയിൻറ് സെക്രട്ടറി ഡോ. ബിന്ദു തോമസ്; ജോയിൻറ് ട്രഷറർ ബിനോജ് കോരുത്; കൾച്ചറൽ പ്രോഗ്രാം ചെയർമാൻ തോമസ് ഉമ്മൻ; യൂത്ത് ഫോറം ചെയർമാൻ അലക്സ് സിബി; ചാരിറ്റി ചെയർമാൻ രാജേഷ് പുഷ്പരാജൻ; റിക്രിയേഷൻ ചെയർമാൻ ബേബിക്കുട്ടി തോമസ്; വിമൻസ് ഫോറം ചെയർ നൂപാ കുര്യൻ; പി.ആർ.ഓ. മാത്യുക്കുട്ടി ഈശോ; ഉപദേശക സമിതി അംഗങ്ങൾ - കുഞ്ഞു മാലിയിൽ, ചാക്കോ കോയിക്കലത്ത്, തോമസ് ടി.ഉമ്മൻ; കമ്മറ്റി അംഗങ്ങൾ - ജയചന്ദ്രൻ രാമകൃഷ്ണൻ, ഷാജി വർഗ്ഗീസ്, ഷാജി മാത്യു, മാമ്മൻ എബ്രഹാം, തോമസ് ജെ. പൈക്കാട്ട്, തോമസ് പ്രകാശ്, ജോസി സ്കറിയാ, ചാക്കോ എബ്രഹാം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുവ നേതൃത്വത്തിന് ഫോമാ നാഷണൽ പ്രസിഡൻറ് ബേബി മണക്കുന്നേൽ അഭിനന്ദനങ്ങൾ അറിയിച്ചു. മെട്രോ റീജിയൻറെ എല്ലാ പ്രവർത്തനങ്ങളും അത്യന്തം മനോഹരമായി തീരട്ടെ എന്ന് പ്രസിഡൻറ് ബേബി പ്രത്യാശ പ്രകടിപ്പിച്ചു.
"ന്യൂജേഴ്സിയുടെ അടുത്ത പ്രദേശമായതിനാൽ ന്യൂയോർക്ക് മെട്രോ റീജിയൻറെ എല്ലാ പരിപാടികളിലും പങ്കെടുക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്. യുവാക്കളുടെ അതുല്യ നേതൃത്വത്തിൽ മെട്രോ റീജിയണിന് വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കുവാൻ സാധിക്കും എന്നതിൽ ഒരു സംശയവുമില്ല" ഫോമാ നാഷണൽ സെക്രട്ടറി ബൈജു വർഗ്ഗീസ് പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ന്യൂജേഴ്‌സിയിൽ നിന്നും ആർ. വി. പി. മാത്യു ജോഷ്വായെ വിളിച്ച് അറിയിച്ചു.
നാഷണൽ ട്രഷറർ സിജിൽ പാലക്കലോടിയും വൈസ് പ്രസിഡൻറ് ഷാലു പുന്നൂസും ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണനും ജോഷ്വായെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. അവരുടെ എല്ലാവിധ സഹകരണങ്ങളും മെട്രോ റീജിയൺ ചുമതലക്കാർക്ക് അവർ അറിയിച്ചു.
Comments