ഫോട്ടോഗ്രാഫർമാരുടെ പരിരക്ഷ നിവേദനം നൽകി
ഫോട്ടോഗ്രാഫർമാരുടെ പരിരക്ഷ നിവേദനം നൽകി* @ AKPA Mavelikara Mekhala
ഫോട്ടോ ഗ്രാഫി അനുബന്ധ മേഖലയിൽ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളും,ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ പരിരക്ഷയുമായ് ബന്ധപ്പെട്ടും ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം 14ജില്ല കമ്മറ്റികളുടെ നേതൃത്വത്തിൽ ഒരേ ദിവസം 140 എം എൽ എ മാർക്കും നിവേദനം നൽകുന്നതിന്റെ ഭാഗമായ് .ഇന്നു രാവിലെ 9.00 മണിക്ക് മാവേലിക്കര MLA ആർ.രാജേഷിന്AkPA സംസ്ഥാന, ജില്ലാ, മേഖല, യൂണിറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ മാവേലിക്കര മേഖലാ പ്രസിഡന്റ് ഷാജി കണ്മണി നിവേദനം നൽകി.
നേരത്തെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ ചക്കരക്കല്ലിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്ക് സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി ,സംസ്ഥാന സെക്രട്ടറിമാരായ വിനോദ് കുമാർ എം എം,പ്രശാന്ത് തൈക്കടപ്പുറം,സംസ്ഥാന കമ്മിറ്റി അംഗം പ്രജിത്ത് കണ്ണൂർ ,പി പി ജയകുമാർ, അനിൽകുമാർ കണ്ണൂർ, നിഷാന്ത് തിലാന്നൂർ എന്നിവരുടെ നേതൃത്വത്തിൽ നൽകിയിരിന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments