Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന പെൻസിൽവേനിയാ റീജിയണൽ കൺവെൻഷൻ ചരിത്രം തിരുത്തിക്കുറിച്ചു   - ശ്രീകുമാർ ഉണ്ണിത്താൻ

Picture

ന്യൂ യോർക്ക് : ഫൊക്കാന റീജണൽ കൺവെൻഷൻ ഫിലോഡൽഫിയായിലെ സെന്റ് തോമസ് സിറോ മലബാർ കാത്തിലിക്ക് ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ നിറഞ്ഞ കവിഞ്ഞ സദസിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉൽഘാടനം ചെയ്തു .ഈ റീജിയന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്ര വലിയ ഒരു റീജണൽ കൺവെൻഷൻ നടക്കുന്നത് .റീജിയണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ .കല ഷഹി ഫൊക്കാനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു. ട്രഷറർ ബിജു ജോൺ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ , ട്രസ്റ്റീ ബോർഡ് മെംബേർ സജിമോൻ ആന്റണി, മാപ്പിനെ പ്രനിധികരിച്ചു പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് , ഏലിയാസ് പോൾ , ഇസ്റ്റൺ മലയാളീ അസോസിയേഷൻ പ്രസിഡന്റ് സുദീപ് നായർ , തോമസ് ചാണ്ടി(മാപ്പു മുൻ പ്രസിഡന്റ് ) , ശാലു പുന്നൂസ് (മാപ്പു മുൻ പ്രസിഡന്റ് ) , അലക്സ് ചെറിയാൻ , മാത്യു ചെറിയാൻ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

വടക്കേ അമേ­രി­ക്ക­യിലെ സാമൂ­ഹി­ക­പ്ര­വര്‍ത്തന രംഗത്ത് ഫൊക്കാന നട­ത്തുന്ന പ്രവര്‍ത്ത­ന­ങ്ങളെ പോലെ­തന്നെ കേര­ള­ത്തിലുടനീളം നട­ത്തുന്ന സാമൂ­ഹിക പ്രവര്‍ത്ത­ന­ങ്ങള്‍ വള­രെ­യ­ധികം ജനോ­പ­കാ­ര­പ്ര­ദ­മാ­ണെന്നും, മനു­ഷ്യ­മ­ന­സ്സു­ക­ളില്‍ ഫൊക്കാ­ന­യുടെ സ്ഥാനം മുന്‍ പ­ന്തി­യി­ലാ­ണെന്നും ഡോ. ബാബു സ്റ്റീഫൻ പറ­യു­ക­യു­ണ്ടാ­യി. നാം ഒരുമിച്ചു നിന്നാൽ നമുക്ക് കൂടുതൽ കാര്യങ്ങൾ കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . മാർച്ചിൽ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന കേരളാ കൺവെൻഷനെ പറ്റിയും അദ്ദേഹം വിവരിച്ചു. ഡോ. കല ഷഹി ഫൊക്കാനയുടെ പുതിയ പദ്ധിതികളെ പറ്റിയും ചാരിറ്റി പ്രവർത്തങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു.

സ്പെഷ്യൽ ഗസ്റ്റ് ആയി പങ്കെടുത്ത ലോ എൻഫോഴ്‌സ്‌മെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കമ്മ്യൂണിറ്റിയിൽ ഉള്ള നിക്കോൾ വർഗീസിനെ ഫൊക്കാന ഡോ. പ്രസിഡന്റ് ബാബു സ്റ്റീഫനും , ലൈസൻ ഡാനിയേലിനെ സെക്രട്ടറി ഡോ കല ഷഹിയും, മുൻ സെക്രട്ടറി സജിമോൻ ആന്റണിയും ചേർന്ന് ഫലകം നൽകി ആദരിച്ചു. അവർ കമ്മ്യൂണിറ്റിക് നൽകുന്ന സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.ബോർഡ് ഓഫ് ട്രസ്റ്റി മെംബർ സജിമോൻ ആന്റണി മാപ്പിനെയും, ഇസ്റ്റേൺ മലയാളീ അസ്സോസിയേഷനെയും , PMA അസ്സോസിയേഷനെയും അവർ ഫൊകാനാക്കും മലയാളീ കമ്മ്യൂണിറ്റിക്കും നൽകുന്ന സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഈ റീജണൽ കൺവെൻഷൻ ഇത്ര വിജയപ്രദമാക്കിയ റീജണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലും മാത്യു ചെറിയാനെയും എത്ര പ്രശംസിച്ചാലും മതിയാവില്ല എന്നും അഭിപ്രായപ്പെട്ടു. നാഷണൽ കമ്മിറ്റി മെംബർ ആയ അലക്സ് പോൾ, വിമെൻസ് ഫോറം റീജണൽ കോറിനേറ്റർ മില്ലി ഫിലിപ്പ് , പെൻസിൽവിനയ ഫൊക്കാന റീജണൽ സെക്രട്ടറി അലക്സ് ചെറിയാൻ, ട്രസ്റ്റി എൽദോ വർഗീസ് , കോ ഓർഡിനേറ്റർ മാത്യു ചെറിയാൻ ,സജിമോൻ ആന്റണി എന്നിവർ റീജിണൽ കൺവെൻഷന് നേതൃത്വം നൽകി.

ഫൊക്കാന കൺവെൻഷൻ ചെയർ വിപിൻ രാജ്, റീജണൽ വൈസ് പ്രസിഡന്റുമാരായ ദേവസി പാലാട്ടി, ജോൺസൻ തങ്കച്ചൻ, നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് ആയ ശ്രീകുമാർ ഉണ്ണിത്താൻ, ഡോൺ തോമസ്, ലാൽജി തോമസ് എന്നിവരും ഫൊക്കാന ലീഡർ ലീലാ മരേട്ടും പങ്കെടുത്തു.

പെൻസിൽവേനിയാ റീജിയന്റെ ചരിതം തിരുത്തിക്കുറിച്ച ഒരു കൺവെൻഷൻ ആയിരുന്നു, പങ്കെടുത്തവരുടെ എണ്ണം കൊണ്ടും കലാപരിപാടികളുടെ മികവ് കൊണ്ടും റീജണൽ കൺവെൻഷൻ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ലിജോ ജോർജ് , മാത്യു ചെറിയാൻ എന്നിവർ എം. സി മാരായി പ്രവർത്തിച്ചു.

റീജണൽ കൺവെൻഷനിൽ പങ്കെടുത്തു ഒരു വമ്പിച്ച വിജയംആക്കിത്തീർത്ത ഏവർക്കും റീജിയണൽ ട്രസ്റ്റി എൽദോ വർഗീസ് നന്ദി രേഖപ്പെടുത്തി.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code