Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു: നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി 2024, ജൂൺ 3   - ഫിലിപ്പോസ് ഫിലിപ്പ്

Picture

ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024 -2026 ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 19 ന് വെള്ളിയാഴിച്ച രാവിലെ 8 മണി മുതല്‍ കൺവൻഷൻ വേദിയായ നോർത്ത് ബെഥസ്ഡ മോണ്ട്ഗോമറി കൗണ്ടി കൺവെൻഷൻ സെന്റർ അറ്റ് മാരിയറ്റിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തുന്നതാണെന്ന് തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.

2022 ൽ അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകള്‍കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും മെയ് 1 ന് മുൻപായി അയച്ചു കൊടുക്കുന്നതാണെന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് പത്രകുറുപ്പില്‍ അറിയിച്ചു. ഫ്‌ലോറിഡയില്‍ നിന്നുള്ള ഫൊക്കാന മുൻ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് , ട്രസ്റ്റീ ബോര്‍ഡ് മെംബർ ജോജി തോമസ് എന്നിവര്‍ ഇലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ ആണ്. ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2024 -2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും കുറ്റമറ്റതും ആയിരിക്കുമെന്ന് മൂന്നംഗ തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, നാഷണല്‍ കമ്മിറ്റിയിലേക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരും, അംഗത്വം പുതുക്കുന്നതിന് അംഗ സംഘടനകള്‍കും അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും fokanaonline.org ല്‍ നിന്നും ലഭ്യമാക്കുന്നതാണ് . ഫൊക്കാനയില്‍ അംഗങ്ങള്‍ ആയിരുന്ന എല്ലാ സംഘടനകള്‍കും അംഗത്വം പുതുക്കുന്നതിനും ജനറല്‍ കൌണ്‍സിലേക്ക് അംഗങ്ങളെ അയക്കുന്നതിനും ഇലക്ഷനില്‍ പങ്ക്ടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും. രണ്ടു വര്‍ഷമായി അംഗത്വം മുടങ്ങിയ സംഘടനകള്‍ക്ക് ഫൈന്‍ അടച്ചു അംഗത്വം പുതുക്കാവുന്നതാണ്.

അംഗത്വം പുതുക്കുന്നതിന്ഉള്ള അപേക്ഷകളകളും ഡെലിഗേറ്റ് ലിസ്റ്റും 2024 മെയ് 18 ന് മുന്‍പായി കിട്ടിയിരിക്കണം, തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിനുള്ള നോമിനേഷനുകള്‍ ജൂൺ 3 ന് മുന്‍പായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പിന് FOKANA, PO. BOX 261 , Valley Cottage , NY 10989 എന്ന വിലാസത്തിൽ ലഭ്യമാകേണ്ടാതാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി 2024 ജൂൺ 20 ആം തീയതി ആണ് സ്ഥാനാർഥികളുടെ ആദ്യത്തെ ലിസ്റ്റ് 2024 ജൂൺ 27 നും ഫൈനൽ ലിസ്റ്റ് 2024 ജൂലൈ 2 ന് പ്രസിദ്ധികരിക്കുന്നതാണ്.

ഇലക്ഷൻ ഫൊക്കാനയുടെ ബെലോ അനുസരിച്ചു മാത്രം ആണ് നടത്തുന്നത് . ഡെലിഗേറ്റ് / സ്ഥനാർഥികൾ ഏത് സ്ഥാനത്തേക്ക് നോമിനേറ്റഡ് ചെയ്താലും അത് അവരുടെ സംസ്ഥനത്തെ (State )ലോക്കൽ അസോസിയേഷനിൽ നിന്ന് മാത്രമേ അനുവദിക്കുകയുള്ളു. എത്ര ഡെലിഗേറ്റിനെ അയക്കാം എന്നത് അവരുടെ മെമ്പർഷിപ്പ് ലിസ്റ്റ് അനുസരിച്ചു ആയിരിക്കും.

മുൻ പ്രസിഡന്റ് കമാണ്ടർ ജോർജ് കോരിതിനെയും, ന്യൂ യോർക്കിൽ നിന്നുള്ള ഫൊക്കാനയുടെ സീനിയർ നേതാവ് വർഗീസ് പോത്താനിക്കാടിനെയും ഇലക്ഷൻ ഡേ നിരീക്ഷകരായി ഇലക്ഷൻ കമ്മിറ്റി നിയമിച്ചിട്ടുണ്ട്.

ഫൊക്കാന ബൈ ലോ അനുസരിച്ചു നിഷ്‌പക്ഷവും സുതാര്യവുമായ ഇലക്ഷൻ നടത്തുക എന്നതാണ് ഇലക്ഷൻ കമ്മീഷന്റെ ലക്ഷ്യമെന്നും , അതിന് വിട്ട് വീഴ്ചക്കും തയാർ അല്ലെന്നും ഇലക്ഷൻ കമ്മീഷണർ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code