ഫിലാഡല്‍ഫിയ: ഏതുതരത്തിലുള്ള ഒത്തുചേരലുകളും, കൂടിവരവുകളും കുടുംബത്തിലായാലും, ഇടവകാസമൂഹത്തിലായാലും അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദവും, സ്‌നേഹവും, പരസ്പരസഹകരണവും ഊട്ടിയുറപ്പിന്നതിന് സഹായിക്കും.
സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ വിശ്വാസിസമൂഹം ഒന്നുചേര്‍ന്ന് അഗാപ്പെ 2024 എന്ന പേര് വിളിക്കുന്ന പാരീഷ് ഫാമിലി നൈറ്റ് ആഘോഷിച്ചപ്പോള്‍ അതിലൂടെ കൈവന്നത് പരസ്പര പരിചയപ്പെടലും, സൗഹൃദം പുതുക്കലും, സ്‌നേഹം പങ്കുവയ്ക്കലും. ദൈവദത്തമായ കലാവാസനകള്‍ മറ്റുള്ളവരുടെ ആസ്വാദനത്തിനായി സ്റ്റേജിലവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ആനന്ദം ഒന്നു വേറെ തന്നെ. വാര്‍ഷികഫാമിലി നൈറ്റ് ആഘോഷം ജനപങ്കാളിത്തം, സമയനിഷ്ഠ, അവതരിപ്പിച്ച കലാപരിപാടികളുടെ വൈവിധ്യം, ഗുണമേന്മ, നയനമനോഹരമായ രംഗപടങ്ങള്‍ എിവയാല്‍ ശ്രദ്ധേയമായി.
നവംബര്‍ 23 ശനിയാഴ്ച്ച വൈകുന്നേരേം അഞ്ചരമണിയ്ക്ക് കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ജോസ് തോമസ്, ജെറി കുരുവിള, പോളച്ചന്‍ വറീദ്, ജോജി ചെറുവേലില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗസില്‍ അംഗങ്ങള്‍, റവ. ഫാ. റിനേഴ്‌സ് കോയിക്കലോട്ട്, റവ. ഫാ. വര്‍ഗീസ് സ്രാംബിക്കല്‍, ബഹുമാനപ്പെട്ട സി. എം. സി. സിസ്റ്റേഴ്‌സ്, ഇടവകാസമൂഹം എിവരെ സാക്ഷിയാക്കി ആലുവാ മംഗലപ്പുഴ സെ. ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ പാലമൂ'ില്‍, വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എിവര്‍ ഐക്യത്തിന്റെ പ്രതീകമായി ഒരു തിരി മാത്രം തെളിച്ച് ഫാമിലി നൈറ്റ് ഉത്ഘാടനം ചെയ്തു. അഗാപ്പെയുടെ ഹൃസ്വമായ സന്ദേശം ദാനവേലില്‍ അച്ചന്‍ നല്‍കി.
ഇടവകയിലെ 12 കുടൂംബ യൂണിറ്റുകളൂം, ഭക്തസംഘടനകളായ എസ്. എം. സി. സി, സെ. വിന്‍സന്റ് ഡി പോള്‍, യുവജനകൂട്ടായ്മകള്‍, മരിയന്‍ മദേഴ്‌സ് എിവര്‍ കോമഡി സ്‌കിറ്റ്, ലഘുനാടകം, കിടിലന്‍ നൃത്തങ്ങള്‍, സമൂഹഗാനം എിങ്ങനെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
2024 ലെ പ്രധാന സംഭവങ്ങള്‍ ചിത്രസഹായത്തോടെ കോര്‍ത്തിണക്കി ജോസ് തോമസ് സംഗീത മധുരമായി അവതരിപ്പിച്ച നന്ദിയുടെ ഒരു വര്‍ഷം എന്ന സ്ലൈഡ് ഷോ ഹൃദ്യമായിരുന്നു.
ഇടവകാംഗങ്ങളുടെ വിവരങ്ങളും, കുടുംബഫേട്ടോയും, ഇടവകയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളും, ചിത്രങ്ങളും ഉള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പ്രസിദ്ധികരിക്കുന്ന പാരീഷ് ഡയറക്ടറിയുടെ പ്രകാശനവും തദവസരത്തില്‍ നടന്നു.
ഇടവകയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെയും, വിവാഹജീവിതത്തിന്റെ 25, 50, 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെയും, തദവസരത്തില്‍ ആദരിച്ചു. റാഫിള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു.
ഇരുപതിലധികം വര്‍ഷങ്ങളായി ആത്മാര്‍ത്ഥമായി അള്‍ത്താരശുശ്രൂഷ നിര്‍വഹിക്കുന്ന ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), പാരീഷ് സെക്രട്ടറിയും അക്കൗണ്ടന്റുമായ ടോം പാറ്റാനിയില്‍, 10 വര്‍ഷം ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ മുടക്കംവരാതെ എല്ലാമാസവും പാരീഷ് ന്യൂസ്‌ലെറ്റര്‍ പ്രസിദ്ധീകരിക്കുന്നതിന് മേല്‍നോട്ടം വഹിച്ച ജോസ് തോമസ് എന്നിവരെ തദവസരത്തില്‍ ആദരിച്ചു. ആധുനിക ടെലിവിഷന്‍ ഷോകളില്‍ കാണുന്നതുപോലുള്ള പശ്ചാത്തല ദൃശ്യവിസ്മയങ്ങള്‍ കംപ്യൂട്ടര്‍ സങ്കേതികവിദ്യയുടെ സഹായത്താല്‍ കലാപരമായ ഡിസൈനുകള്‍ സമഞ്ജസമായി സമന്വയിപ്പിച്ച് സ്റ്റേജിന് മിഴിവേകിയ വീഡിയോവാള്‍ കലാസന്ധ്യയ്ക്ക് മിഴിവേകി.
ഫോേട്ടാ: ജോസ് തോമസ്
Comments