Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. സുധാ പോള്‍ റമ്പാന്‍ സ്ഥാനത്തേക്ക്

Picture

നെല്ലിപ്പതി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികനും സെന്റ് തോമസ് ആശ്രമം മാനേജരുമായ  ഫാ. സുധാ പോളിനെ പ. ബസ്സേലിയോസ് മാര്‌ത്തോമ്മാ പൌലൂസ് ദ്വിതീയന്‍ കതോലിക്ക ബാവ  റമ്പാന്‍ സ്ഥാത്തേക്ക് ഉയര്‍ത്തുന്നു. റമ്പാന്‍ സ്ഥാനാരോഹണ ശുശ്രൂഷ 5ന് രാവിലെ 7ന് അട്ടപ്പാടി സെന്റ് തോമസ് ആശ്രമ ചാപ്പലില്‍ നടക്കും. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ മറ്റ് മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരാകും.

ഓര്‍ത്തഡോക്‌സ് സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ മുണ്ടമ്പാറ, ചെമ്മണ്ണൂര്‍, ജെല്ലിപ്പാറ, ഏലമല, ഷോളയൂര്‍, അഗളി, ആലത്തൂര്‍, ഒലവക്കോട്, തുടങ്ങി പതിനഞ്ചോളം ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഫാ. പോള്‍ 1994 മുതല്‍ സെന്റ് തോമസ് ആശ്രമം മാനേജരാണ്. നെല്ലിപ്പതിയിലെ സെന്റ് ഗ്രിഗോറിയോസ് ബാലഭവന്‍, സെന്റ് മേരീസ് ബാലികാഭവന്‍ എന്നിവയുടെ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.
അട്ടപ്പാടിയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അച്ചന്‍ 1976 ലാണ് ക്രിസ്തുമതം സ്വീകരിച്ച് ഓര്‍ത്തഡോക്‌സ് സഭാംഗമായത്.

തൃപ്പൂണിത്തുറ നെടുമ്പുറത്ത് നാലുകെട്ടില്‍ നാരായണ മേനോന്റെയും രജലക്ഷ്മിയുടെയും മകായി 1952 നവംബര്‍ 16ന് ജനിച്ചു. ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനായി.. തുടര്‍ന്ന് മലബാര്‍ ഭദ്രാസനാധിപായിരുന്ന തോമസ് മാര്‍ തീമോത്തിയോസിന്റെ ( ഇപ്പോഴത്തെ വലിയ ബാവ) ശിഷ്യനായി കോഴിക്കോട് മൌണ്ട് ഹെര്‍മോന്‍ അരമനയിലും, ഓതറ ദയറായിലും, താമസിച്ച് വൈദീക വിദ്യാഭ്യാസം നടത്തി.. 1987 ജുവരി 28ന് ചെമ്മണാപതി സെന്റ് മേരീസ്  പള്ളിയില്‍ വച്ച് വൈദീകനായി അഭിഷിക്തായി

ഷഷ്ഠ്യബ്ദ പൂര്‍ത്തിയും പൌരോഹിത്യ രജത ജൂബിലും ആഘോഷിക്കുന്നതിനൊപ്പമാണ് ഇപ്പോള്‍ റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code