ഫാ. വൈ. തോമസ് മുട്ടുവേലി കോര്‍എപ്പിസ്കോപ്പാ പദവിയിലേക്ക്
പൗരോഹിത്യ ശുശ്രൂഷയില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ട പന്തളം പറന്തല്‍ മട്ടുവേലില് ആന്‍സ് പാര്‍ക്കില്‍ ഫാ. വൈ.തോമസ് മുട്ടുവേലിന് കോര്‍എപ്പിസ്കോപ്പാ സ്ഥാനം നല്കുന്നു.
2013 ജൂലൈ ആറിന് അടൂര്‍ കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് അടൂര്കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. ആനന്ദപ്പള്ളി സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയാണ്.
Comments