Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ഫിര്‍മൂസ് കാച്ചപ്പിള്ളി അന്തരിച്ചു

Picture

കൊച്ചി: മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മലീത്ത സന്യാസസഭാംഗവും കെ.സി.വൈ.എം സ്ഥാപക ഡയറക്ടറുമായ ഫാ. ഫിര്‍മൂസ് കാച്ചപ്പിള്ളി ഒസിഡി (79) അന്തരിച്ചു. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഇന്നലെ രാത്രി 7.20നായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ എട്ടു മുതല്‍ ഒരു മണിവരെ ഇടപ്പള്ളി ഉണിച്ചിറ സെന്റ് ജൂഡ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം വൈകുന്നേരം നാലിന് മഞ്ഞുമ്മല്‍ ആശ്രമദേവാലയത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍.

കോട്ടയത്ത് കാച്ചപ്പിള്ളി ജോസഫ്-റോസമ്മ ദമ്പതികളുടെ മകനായി 1934 ഓഗസ്റ്റ് 29-നു ജനിച്ച ഫാ. ഫിര്‍മൂസ് 1956-ലാണ് കര്‍മലീത്ത സഭയില്‍ ചേര്‍ന്നത്. 1966 മാര്‍ച്ച് 18-ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. മഞ്ഞുമ്മല്‍ ഇടവകയുടെ വികാരി ആയിരിക്കെ ഏലൂരില്‍ സെന്റ് ആന്റണീസ് ദേവാലയം നിര്‍മിച്ചു.

1972ല്‍ വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങളുടെ ശുശ്രൂഷ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കേളന്തറ ഫാ. ഫിര്‍മൂസിനെ ഏല്‍പ്പിച്ചു. തുടര്‍ന്നു സംസ്ഥാനതലത്തില്‍ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കി. ക്രിസ്റ്റ്യന്‍ സര്‍വീസ് സൊസൈറ്റിയുടെ ആധ്യാത്മിക ഉപദേഷ്ടാവായിരുന്നു.

സഹോദരങ്ങള്‍: ജോര്‍ജ് ഫ്രാന്‍സിസ് കാച്ചപ്പിള്ളി, ഫാ. കാസിയാന്‍ കാച്ചപ്പിള്ളി, ആന്റോ ജോസ് കാച്ചപ്പിള്ളി, പരേതരായ ഫാ. ജോസഫ് കാച്ചപ്പിള്ളി, സേവ്യര്‍ കാച്ചപ്പിള്ളി, ത്രേസ്യാ അലക്‌സാണ്ടര്‍, മോനിക്ക ജോസ്, വിറോണി കാച്ചപ്പിള്ളി, സിസ്റ്റര്‍ സീത്താ കാച്ചപ്പിള്ളി.   



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code