ഫാ. തോമസ് ജോണ്‍ (60) നിര്യാതനായി
മല്ലശേരി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ വൈദികന് ഫാ. തോമസ് ജോണ്‍ (60) നിര്യാതനായി. സംസ്കാരം നാളെ 2.30ന് കുര്യാക്കോസ് മാര്‍ ക്ളിമ്മീസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മല്ലശേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പത്തനംതിട്ട ബേസില്‍ അരമനയില്‍ താമസിച്ചു വന്നു. തണ്ണിത്തോട് സെന്റ് ആന്റണീസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായിരുന്നു .
Comments