ഫാ. എം.പി. ജോര്‍ജിന് ഹാര്‍മണി പുരസ്കാരം
സ്വരാഞ്ജലി സോഷ്യോ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രഥമ ഹാര്‍മണി പുരസ്കാരം ഓര്‍ത്തഡോക്സ് സെമിനാരി അധ്യാപകനും ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഡയറക്ടറുമായ ഫാ.ഡോ. എം.പി. ജോര്‍ജിന് നല്‍കും.21ന് 11ന് തിരുവനന്തപുരം വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി കെ.സി. ജോസഫ് അവാര്‍ഡ് സമ്മാനിക്കും. പാശ്ചാത്യ പൌരസ്ത്യ സംഗീതത്തിന്റെ പ്രചാരണത്തിനും ഉന്നമത്തിനും വേണ്ടി നടത്തിയ സേവനങ്ങള്‍ക്കാണ് അവാര്‍ഡ്.
Comments