Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാദര്‍ ഡോക്ടര്‍ ജോസഫ് ജെ. പാലക്കല്‍, അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ അംഗീകരിക്കപ്പെടുന്നു   - കോരസണ്‍, ന്യൂയോര്‍ക്ക്

Picture

ന്യൂയോര്‍ക്ക്; മെയ് 21, 2018. പ്രസിദ്ധമായ ബെഞ്ചമിന്‍ എ .ബോട്ട്കിന്‍ പ്രഭാഷണ പരമ്പരയില്‍, ഭാരതത്തിലെ െ്രെകസ്തവ ദര്‍ശനത്തെയും സുറിയാനി കീര്‍ത്തനങ്ങളെയും, ആലാപനത്തേയും പരിചയപ്പെടുത്തുവാനും അവ അമേരിക്കയുടെ ഔദ്യോഗിക ലൈബ്രറി രേഖകളയുടെ ഭാഗമാക്കാനും ഫാദര്‍ ഡോക്ടര്‍ ജോസഫ് ജെ . പാലക്കല്‍ ക്ഷണിക്കപ്പെട്ടു .മെയ് 31, 2018 വ്യാഴാച്ച ഉച്ചക്ക് 12 മണിക്ക് വാഷിംഗ്ടണ്‍ ഡി. സി യിലുള്ള വൈറ്റ്ഓള്‍ പവലിയോണ്‍ ( ജെഫേഴ്‌സണ്‍ ബില്‍ഡിങ്, 101 ഇന്‍ഡിപെന്‍ഡന്‍സ് അവന്യൂ) വച്ചു നടത്തപ്പെടുന്ന സംഗീതാവിഷ്ക്കരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്, മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഈ അഭിമാന നിമിഷത്തെ നേരില്‍ കാണാനുള്ള സുവര്‍ണ്ണ അവസരമാണ്.

തദവസരത്തില്‍ ഫാദര്‍ പാലക്കലിന്റെ ജീവിത വീക്ഷണങ്ങളെയും അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമത്തില്‍ നടത്തപ്പെടുന്ന അറമായഭാഷാ പദ്ധതിയെപ്പറ്റിയും ഉള്ള വിവരങ്ങള്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ശേഖരങ്ങളുടെ ഭാഗമായിത്തീരും. ഇന്ത്യയിലെ െ്രെകസ്തവസഭാ സംഗീതശാസ്ത്ര സമിതിയുടെ ആരംഭകനും അദ്ധ്യക്ഷനും ആയ ഫാദര്‍ പാലക്കലിന്റെ നീണ്ട വര്ഷങ്ങളുടെ കഠിന സംഗീതചര്യയുടെ അവിസ്മരണീയമായ ഒരു മുഹൂര്‍ത്തമാണ് ഇവിടെഅരങ്ങേറ്റപ്പെടുന്നത്. ഇതോടൊപ്പം, ഭാരതത്തിലെ െ്രെകസ്തവരുടെ ചരിത്രവും നിയോഗവും, ഇന്ത്യയിലെ സുറിയാനി ചരിത്രവും കൂടി അമേരിക്കന്‍ പഠന പരിജ്ഞാനശാഖയുടെ ഭാഗമായിത്തീരും.

2013 ഇല്‍ വാഷിംഗ്ടണ്‍ ഡി. സി യിലുള്ള നാഷണല്‍ ബസലിക്കയില്‍ വച്ചു നടത്തപ്പെട്ട ആരാധനയില്‍ ഇന്ത്യയുടെ ആല്‍ത്മാവില്‍ തൊട്ടുകൊണ്ടു ഫാദര്‍ പാലക്കല്‍ ആലപിച്ച സുറിയാനി ശ്ലോകങ്ങള്‍ നിരവധി വേദികളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അടുത്തിടെ ന്യൂജേഴ്‌സിയില്‍ വച്ച് നടത്തപ്പെട്ട പൗരോഹിത്യ ശിശ്രൂഷയിലെ സിറിയക് ഭജന്‍ 'ഖാദിശാ ആലാഹാ, ബാര്‍ മാറിയ..' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 11 നു ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ' സീറോ മലബാര്‍ സഭയുടെ സുറിയാനി കീര്‍ത്തന ശാഖയെ പ്പറ്റി പ്രഭാഷണത്തിന് അച്ചനെ ക്ഷണിച്ചിട്ടുണ്ട്.

ആലപ്പുഴജില്ലയിലെ പള്ളിപ്പുറം സ്വദേശിയായ, സീറോ മലബാര്‍ സഭയില്‍പ്പെട്ട സി.എം.ഐ വൈദീകന്‍, സംഗീത ലോകത്തു ആരും കടന്നു നോക്കാത്ത ഒരു മേഖലയിലാണ് തന്റെ തപസ്സു തുടങ്ങിയത്. കേരളത്തിലെ സിറിയന്‍ കത്തോലിക്കാ സമുദായത്തിലെ ഗുരുസ്ഥാനിയെന്നു വിലയിരുത്തുന്ന പാലക്കല്‍ തോമ മല്പാന്‍റെ തലമുറയില്‍ നിന്നു തന്നെയാണ് ജോസഫ് പാലക്കല്‍ അച്ചന്‍ സംഗീത പാരമ്പര്യവുമായി കടന്നു വന്നത്. കല്‍ദായ റൈറ്റിലുള്ള കിഴക്കന്‍ സുറിയാനിയുടെ തനതായ പ്രാചീന ശൈലിയിലാണ് സംഗീത പഠനം ആരംഭിച്ചത്.

ന്യൂയോര്‍ക്കിലെ ഹണ്ടര്‍ കോളേജില്‍ നിന്നും ആണ് സംഗീതത്തില്‍ മാസ്റ്റര്‍ ബിരുദം എടുത്തത്, അര്‍ണോസ് പാതിരിയുടെ പുത്തന്‍പാനാ പാരായണത്തിലെ സംഗീതശൈലികള്‍ വിശകലനം ചെയ്തുകൊണ്ടായിരുന്നു. അതി പ്രാചീനമായ കാല്‍ദിയന്‍ സംഗീത ശാഖയുടെ നേര്‍ത്ത തലങ്ങളെ അല്‍മാവില്‍ ആവഹിച്ച ആവിഷ്കാരത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ഹിന്ദി, സംസ്കൃതം, മലയാളം, ഇംഗ്ലീഷ്, അരമൈക് തുടങ്ങിയ വിവിധ ഭാഷകളില്‍ നാല്‍പ്പതിലേറെ ആല്‍ബങ്ങള്‍ അച്ചന്റേതായുണ്ട്. കൂടാതെ നിരവധി എല്‍ .പി, ഗ്രാമഫോണ്‍ റെക്കോര്ഡുകളും നിലവിലുണ്ട്.ഹിന്ദുസ്ഥാനിയും കര്‍ണാടിക് സംഗീതവും കൂടെ ചേര്‍ന്ന് ആകെ സംഗീതത്തിന്റെ മേഖലയില്‍ സ്വന്തമായ ഒരു ശൈലി സമ്പാദിക്കുവാന്‍ അച്ചനു കഴിഞ്ഞു.

അമേരിക്കയുടെ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്, ഓണ്‍ലൈന്‍ വിഭാഗത്തിലും അല്ലാതെയും ലോകത്തില്‍ ഇത്രയും ബ്രഹ്ത്തും വിപുലവുമായ ലൈബ്രറി നിലവില്ല. 218 വര്‍ഷങ്ങളിലെ ചരിത്രം നിറഞ്ഞുനില്‍ക്കുന്ന ഈ സംവിധാനത്തില്‍ ശബ്ദരേഖകള്‍, ചിത്രങ്ങള്‍, പത്രങ്ങള്‍, ഭൂപടങ്ങള്‍, കൈയെഴുത്തുപ്രതികള്‍ ഒക്കെയായി യൂ .എസ്. കോണ്‍ഗ്രസിന്റെ പ്രധാന ഗവേഷക കേന്ദ്രവും അമേരിക്കന്‍ പകര്‍പ്പവശ വിഭാഗത്തിന്റെ കേന്ദ്രവും ആണ്. അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ ഫാദര്‍ പാലക്കലിന്റെ സംഗീതം ഔദ്യഗികമായി രേഖപ്പെടുത്തുമ്പോള്‍ ഭാരതത്തിന്റെ ഒരു പ്രിയപുത്രന്‍ സംഗീതസാനുവില്‍ പടവുകള്‍ ചവിട്ടി കയറുന്നത് മലയാളികള്‍ക്ക് അഭിമാന നിമിഷമാവും എന്നതില്‍ തര്‍ക്കമില്ല.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code