കുവൈത്ത്: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയ്ക്കല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ആവശ്യപ്പെട്ടു.
നഗരസഭയുടെ നടപടികളില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന സാജന്റെ ഭാര്യ ബീനയുടെ വെളിപ്പെടുത്തല്‍ എല്ലാ പ്രവാസികളിലും വലിയ ഞെട്ടലും ആശങ്കയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രവാസികള്‍ക്ക് അനുകൂലമായ നിലപാടുകളുമായി അധികാരത്തില്‍ വന്ന്, പ്രവാസി ക്ഷേമ പരിപാടികളും നയങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള സംഭവത്തില്‍, രാഷ്ട്രീയത്തിന് അതീതമായി മുഖം നോക്കാതെ ആരോപണങ്ങളക്കുറിച്ച് കൃത്യമായി അന്വേഷിച്ച്, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും, ശിക്ഷ ഉറപ്പുവരുത്താനും ഭാവിയില്‍ വിദേശ രാജ്യങ്ങളില്‍ കഷ്ടപ്പെട്ട് പണിയെടുത്ത് സ്വരൂപിക്കുന്ന സമ്പാദ്യമുപയോഗിച്ചും, വായ്പയെടുത്തും സ്വദേശത്ത് സംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനാവശ്യമായ നിയമ നിര്‍മ്മാണങ്ങളും ഇടപെടലുകളും സര്‍ക്കാര്‍ അടിയന്തരമായി കൊണ്ടുവരണമെന്ന് ലോക കേരളസഭാംഗവും ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി പ്രസിഡന്റുമായ ബാബു ഫ്രാന്‍സീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട്:സലിം കോട്ടയില്‍
Comments