കോട്ടയം : കേരളാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാന്‍ കേരളാ കോണ്‍ഗ്രസ് ചെയര്മാന് ജോസ്. കെ. മാണി എംപിയും തോമസ് ചാഴികാടന് എംപിയും ഈ വര്‍ഷം .അവസാനം ഓസ്ട്രേലിയ സന്ദര്‍ശിക്കുമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യന്‍ ജേക്കബ് അറിയിച്ചു.
പാര്‍ട്ടിയെ ശക്തിപ്പെട്ടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഓസ്ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തും. പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കളായ സെബാസ്റ്റ്യന്‍ ജേക്കബും പ്രദീപ് വലിയ പറന്പിലും ജോസ്.കെ. മാണിയെയും സംഘത്തെയും സന്ദര്‍ശിച്ച് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പരിപൂര്‍ണ പിന്തുണ അറിയിച്ചു.
പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യന്‍ ജേക്കബ്ബും പ്രദീപ് വലിയ പറന്പിലും അന്തരിച്ച കെഎം. മാണിയുടെ ശവകുടീരം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയും നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന് തൊടുകയിലുമായും പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. നേതാക്കളുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച നടത്തുവാന്‍ മെല്‍ബണില്‍ അതിന്റെ ഭാരവാഹികളുടെയും വിവിധ കമ്മറ്റികളുടെയും യോഗം ചേര്‍ന്നു. യോഗത്തില്‍ സെബാസ്റ്റ്യന്‍ ജേക്കബ് തോമസ് വാതപ്പിള്ളി, എബിന് മണിപ്പുഴ, ജിജോ കുഴികുളം, സാബു പഴയാറ്റില്‍, ഡേവീസ് ജോസ്, അജേഷ് പോള്‍ എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്
Comments