പ്രഫ. ജേക്കബ് കുര്യന് ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ്
കൊച്ചി: കേരള ഹയര്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ ഏറ്റവും മികച്ച പ്രിന്‍സിപ്പലിനുള്ള പദ്മഭൂഷണ്‍ ഡോ.എം.വി. പൈലി അവാര്‍ഡിന് കോട്ടയം ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ജേക്കബ് കുര്യന് ഓണാട്ട് അര്‍ഹനായി. പ്രശംസാപത്രവും 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഓഗസ്റ്റില്‍ കോട്ടയത്തു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാനും കൊച്ചിന് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ.എം.വി. പൈലി അറിയിച്ചു. അഞ്ചുവര്‍ഷമായി കോട്ടയം ബസേലിയസ് കോളജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്ന പ്രഫ.ജേക്കബ് കുര്യന് ഓണാട്ട് നേരത്തേ പാമ്പാടി കെജി കോളജ് പ്രിന്‍സിപ്പലായിരുന്നു.
Comments