പ്രകൃതിചൂഷണം അവസാനിപ്പിക്കണം: മാര്‍ അത്താനാസിയോസ്
ചെങ്ങന്നൂര്‍: പ്രകൃതിചൂഷണം അവസാനിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കുവാന്‍ സമൂഹം തയ്യാറാകണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ബഥേല്‍ അരമനയില്‍ നടന്ന വൃക്ഷതൈ നടീല്‍ പദ്ധതി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപറമ്പില്‍, ഫാ. വൈ. തോമസ്, ഫാ. തോമസ് അമയില്‍, ഫാ. മത്തായി കുന്നില്‍, ഫാ. ഏബ്രഹാം കോശി, ഫാ. മാത്യു ഏബ്രഹാം കാരയ്ക്കല്‍, സജി പട്ടരുമഠം, റെജി പാറപ്പുറത്ത്, ജോബിന് കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Comments