Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

Picture

മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കാനഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.

ഓഗസ്റ്റ് മാസം 1,2,3തീയതികളിൽ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബിയിൽ വച്ച് നടക്കുന്നു. ഈ കോൺഫറൻസിലേക്ക് അനുഗ്രഹീതരായ ശുശ്രൂഷകന്മാർ വചനം പ്രസംഗിക്കുന്നു. പാസ്റ്റർ Glenn Badonsky(USA), പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ റെജി ശാസ്താംകോട്ട, അവരോടൊപ്പം കാനഡയിൽ നിന്നുള്ള അഭിഷിക്തന്മാരും ശുശ്രൂഷിക്കുന്നു. കാനഡയുടെ വിവിധ സ്ഥലങ്ങളിലെ നിന്നുള്ള ചർച്ചുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 അംഗ choir ഗാനങ്ങൾ ആലപിക്കുന്നു അവരോടൊപ്പം അനുഗ്രഹീത വർഷിപ്പ് ലീഡർ പാസ്റ്റർ ലോർഡ്സൺ ആന്റണിയും ശുശ്രൂഷിക്കുന്നു. ഈ സമ്മേളനം ഹാർവെസ്റ് ടിവി ലൈവ് സംപ്രേഷണം ചെയ്യുന്നു. അതോടൊപ്പം പെന്തിക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ കനേഡിയൻസ് എന്ന ഫേസ്ബുക്ക് പേജിൽ ലൈവ് ആയിട്ട് മീറ്റിങ്ങുകൾ കാണുവാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട് .

www.thepfic.ca എന്ന വെബ്സൈറ്റിൽ കോൺഫറൻസിന് വേണ്ടി രജിസ്ട്രേഷൻ ചെയ്യുവാൻ സാധിക്കും . അതോടൊപ്പം വെള്ളിയാഴ്ചയും ശനിയാഴ്ചയും അഞ്ചു വയസ്സു മുതൽ 12 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും പ്രത്യേക സെഷനുകൾ രാവിലെ മുതൽ വൈകുന്നേരം വരെ *Tim kids* എന്ന പ്രോഗ്രാം ഒരുക്കിയിരിക്കുന്നു .

"*ക്രിസ്തുവിൽ ഒന്നായി* എന്ന Theme ആണ് ഈ കോൺഫറൻസിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. കോൺഫറൻസിന് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന പാട്ടുപുസ്തകത്തിൽ കാനഡയുടെ മലയാളി പെന്തക്കോസ് സഭയുടെ പ്രാരംഭ ഘട്ടങ്ങളെ പറ്റി വിശദീകരണം നൽകുന്നുണ്ട്.

വിവിധ നിലയിൽ ഉള്ള കമ്മറ്റികൾ കോൺഫെറെൻസിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നു.16 അംഗ നാഷണൽ കമ്മറ്റിയിൽ കൺവീനർ പാസ്റ്റർ ജോൺ തോമസ് ടൊറോണ്ടോ, ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി സാമുവൽ ലണ്ടൻ, ജനറൽ ട്രഷറർ പാസ്റ്റർ വിൽസൺ കടവിൽ എഡ്മൻ്റൺ എന്നിവരോടൊപ്പം പബ്ലിസിറ്റി കോർഡിനേറ്റർസ് ആയി പാസ്റ്റർ ബാബുജോർജ് കിച്ചനെർ, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ ടോറോന്റോ,പ്രയർ കോർഡിനേറ്റർസ് ആയി പാസ്റ്റർ എബ്രഹാം തോമസ് ഹാമിൽട്ടൺ, പാസ്റ്റർ സാമുവൽ ഡാനിയേൽ കാൽഗറി, മാത്രമല്ല വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ, 40 അംഗ ലോക്കൽ കമ്മറ്റി, വിവിധ പ്രയർ ഗ്രൂപ്പുകൾ ഇവയോട് ചേർന്ന് വിവിധ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ, ഒരുക്കങ്ങൾ എന്നിവ നടന്നു വരുന്നു .

ഈ PCIC കോൺഫറൻസ് കാനഡ മലയാളി പെന്തക്കോസ് സഭകളുടെ ചരിത്രത്തിൽ ആദ്യമായി 10 പ്രൊവിൻസിൽ നിന്നും നൂറിൽപരം സഭകൾ ഇതിൽ പങ്കെടുക്കുവാൻ ആവേശത്തോടെ മുന്നോട്ട് വന്നിരിക്കുന്നു. ഇതൊരു വലിയ ഐക്യതയുടെയും ഉണർവിന്റെയും കാലമായി മാറുവാൻ ദൈവം നമ്മെ എല്ലാവരെയും ഉപയോഗിക്കട്ടെ എന്ന പ്രാർത്ഥനയോടെ, എല്ലാവരെയും Whitby ലേക്ക് വന്നുചേരുവാൻ ഞങ്ങൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു, ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code